തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന് സംഭവിച്ച ഗുരുതര വീഴ്ചയെച്ചൊല്ലി പാര്‍ട്ടിയില്‍ ലഹള. കെ.പി.സി.സിക്ക് സമര്‍പ്പിക്കേണ്ട സാധ്യതാ പട്ടിക നല്കുന്നതില് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കാട്ടിയ അലംഭാവമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.
ഇതോടെ, കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി വെയിലും മഴയുമേറ്റ് പ്രവര്‍ത്തിച്ച വനിതാ നേതാക്കള്‍ ഒന്നടങ്കം തഴയപ്പെട്ടത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും തങ്ങളുടെ അര്‍ഹരായ നേതാക്കളുടെ പട്ടിക കൃത്യസമയത്ത് സമര്‍പ്പിക്കുകയും മികച്ച പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് മഹിളാ കോണ്‍ഗ്രസ് നേതൃത്വം ഉറക്കം തൂങ്ങിയത്.
നിലവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പട്ടികയിലുള്ള വനിതകളെല്ലാം കെ.പി.സി.സി നേരിട്ട് തിരഞ്ഞെടുത്തവരോ അല്ലെങ്കില്‍ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി എത്തിയവരോ ആണ്. മഹിളാ കോണ്‍ഗ്രസ് ഔദ്യോഗികമായി ആരുടെയും പേര് നിര്‍ദേശിക്കാത്തതിനാല്‍ സംഘടനയിലെ പ്രമുഖ ഭാരവാഹികളായ പലര്‍ക്കും ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചില്ല.
സ്വന്തം സംഘടനയിലെ അര്‍ഹരായ നേതാക്കള്‍ക്ക് വേണ്ടി വാദിക്കാനോ അവരുടെ പേരുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിക്കാനോ സംസ്ഥാന അധ്യക്ഷ തയ്യാറായില്ലെന്ന വിമര്‍ശനം ഇതിനോടകം ഒരു വിഭാഗം നേതാക്കള്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. വനിതാ പ്രാതിനിധ്യം എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടുന്ന ഈ സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസിന് ലഭിച്ച ഈ പ്രഹരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കും.
ജെബി മേത്തറുടെ അനാസ്ഥയ്ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് അതൃപ്തിയുള്ള ഒരു വിഭാഗം ഭാരവാഹികളുടെ നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം





