ഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർധനവ് വരുത്തി. ഓരോ ഓർഡറിനും 2 രൂപ 40 പൈസയാണ് അധികമായി വർധിപ്പിച്ചത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള പ്ലാറ്റ്‌ഫോം ഫീസ് 12 രൂപ 50 പൈസയിൽ നിന്ന് 14 രൂപ 90 പൈസയായി ഉയർന്നു.
പ്ലാറ്റ്‌ഫോം ഫീസ് പുതുക്കിയതോടെ ഉപഭോക്താക്കൾ ഓരോ ഓർഡറിനും ഏകദേശം 19 ശതമാനം അധിക തുക നൽകേണ്ടി വരും.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഡെലിവറി ചെലവ് ഉയർന്നതുമാണ് ഫീസ് കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഇന്ധനവിലയിലുണ്ടായ മാറ്റങ്ങൾ ഡെലിവറി മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.സൊമാറ്റോയ്ക്ക് പിന്നാലെ പ്രധാന എതിരാളികളായ സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസിൽ സമാനമായ വർധനവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചനകൾ.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പാചകവാതക ക്ഷാമവും ഇന്ധനവില വർധനയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ഭക്ഷണത്തിനുള്ള ഈ അധിക ചെലവ് വലിയ തിരിച്ചടിയാകും. പ്ലാറ്റ്‌ഫോം ഫീസിന് പുറമെ ജിഎസ്ടിയും ഡെലിവറി ചാർജും കൂടി ചേരുമ്പോൾ ഭക്ഷണത്തിന്റെ യഥാർത്ഥ വിലയേക്കാൾ വലിയൊരു തുക ഉപഭോക്താക്കൾക്ക് ചിലവാക്കേണ്ടി വരും.


ഇന്ധന പ്രതിസന്ധി ; ആഗോള വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു
സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം! 3 മണിക്കൂറിനകം പോസ്റ്റ് നീക്കം ചെയ്യണം; എഐ ദൃശ്യങ്ങള്‍ക്ക് കര്‍ശന ലേബല്‍; ഐടി നിയമം മാറുന്നു; ഫെബ്രുവരി 20 മുതല്‍ കളി മാറും!





