ന്യൂഡൽഹി: ഇന്ത്യൻ മുൻ ലെഗ് സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബി.സി.സി.ഐയുടെ കമന്ററി പാനലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട 23 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം അപ്രതീക്ഷിതമായി ഈ തീരുമാനമെടുത്തത്. എന്നാൽ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ഗുരുതരമായ വിവേചന ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി കമന്ററി ബോക്സിലുണ്ടായിട്ടും ടോസ് റിപ്പോർട്ട്, മത്സരശേഷമുള്ള സമ്മാനദാനം തുടങ്ങിയ പ്രധാന ചുമതലകളിൽ നിന്ന് തന്നെ നിരന്തരം മാറ്റിനിർത്തിയതായി ശിവരാമകൃഷ്ണൻ ആരോപിച്ചു.
തനിക്ക് ശേഷം വന്ന ജൂനിയർ താരങ്ങൾക്ക് പോലും ഇത്തരം അവസരങ്ങൾ ലഭിച്ചപ്പോൾ തന്നെ അവഗണിച്ചതിന് പിന്നിൽ നിറത്തിന്റെ പേരിലുള്ള വിവേചനമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തുറന്നടിച്ചു.
വിധി നിര്‍ണ്ണയിക്കുന്ന കിംഗ് മേക്കറായോ അതോ നേരിട്ട് ഭരണത്തിലേറുന്ന കിംഗായോ ദളപതി മാറുമോ? തമിഴകത്ത് വിജയ് തരംഗം: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍
തൊലിനിറത്തിന്റെ പേരിൽ താൻ വിവേചനം നേരിട്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ‘യു ആർ റൈറ്റ്, കളർ ഡിസ്ക്രിമിനേഷൻ ‘ എന്ന് അദ്ദേഹം മറുപടി നൽകിയത് കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


“കോൺഗ്രസ് വോട്ട് മറിച്ചില്ല”; ബംഗാളിലെ തിരിച്ചുവരവിൽ ഉറച്ച് എം.എ. ബേബി; കേരളത്തിൽ യുഡിഎഫ് നടത്തിയത് രാഷ്ട്രീയ ചതി





