ന്യൂ ഡൽഹി: കഴിഞ്ഞ 13 വർഷമായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ശ്വാസം നിലനിർത്തിയിരുന്ന ഹരീഷ് റാണയെ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും സാധാരണ വാർഡിലേക്ക് മാറ്റി. സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് രാജ്യത്ത് ആദ്യമായി ‘നിഷ്ക്രിയ ദയാവധം’ (Passive Euthanasia) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശ്വസനസഹായിയും ഭക്ഷണത്തിനായുള്ള ട്യൂബും ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ ഡോക്ടർമാർ നീക്കം ചെയ്തത്. ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ഹരീഷ് റാണ അബോധാവസ്ഥയിലായത്.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ തനിക്ക് താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും നടൻ ആസിഫ് അലി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരും തന്നെ അത്തരമൊരു കാര്യത്തിനായി സമീപിച്ചിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇതുവരെ വിളിച്ചിട്ടില്ല. എന്നാൽ പിഷാരടി വിളിച്ചാൽ ഉറപ്പായും പാലക്കാട്ടേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. വോട്ട്
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയത് ഹൈക്കമാന്‍ഡിന്റെ തന്ത്രപരമായ ഇടപെടലിലൂടെ. സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് നടത്തിയ ഇടപെടലാണ് കണ്ണൂരിലെ കരുത്തനെ തണുപ്പിച്ചത്. സുധാകരന്റെ വാക്കുകളെ രാഹുല്‍ ഗാന്ധിയുടെ കൂടി നിലപാടായി കണക്കാക്കണമെന്ന് ഖാര്‍ഗെ ഉറപ്പുനല്‍കിയതോടെയാണ് ഡല്‍ഹിയിലെ മഞ്ഞുരുകിയത്. സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാകുമ്പോഴും സുധാകരന്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തിരിച്ചറിഞ്ഞിരുന്നു. ബെംഗളൂരുവിലായിരുന്ന ഖാര്‍ഗെയോട്
കണ്ണൂര്‍: ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയൊരു രാഷ്ട്രീയ സ്‌ഫോടനത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു. ഹൈക്കമാന്‍ഡ് കടുത്ത നിലപാടില്‍ ഉറച്ചുനിന്നപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലുമാണ് സുധാകരനെ തണുപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ സുധാകരന്‍ വരുംദിവസങ്ങളില്‍ തന്റെ അടുത്ത അനുയായികളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും പാര്‍ട്ടിക്കായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സന്ദേശമാണ് അദ്ദേഹം
തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ വന്‍ അഴിച്ചുപണിയും അപ്രതീക്ഷിത മാറ്റങ്ങളും. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം കര്‍ശനമായതോടെ കണ്ണൂര്‍ സീറ്റില്‍ കെ. സുധാകരന് ഇടം ലഭിച്ചില്ല. സുധാകരന് പകരം മുന്‍ മേയര്‍ ടി.ഒ. മോഹനന്‍ കണ്ണൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടും. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ ഒഴിവാക്കിയതും ആറന്മുളയില്‍ യുവനേതാവ് അബിന്‍ വര്‍ക്കിയെ രംഗത്തിറക്കിയതും പട്ടികയിലെ പ്രധാന വിസ്മയങ്ങളായി. കണ്ണൂര്‍ സീറ്റിനായി കെ. സുധാകരന്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍
തിരുവനന്തപുരം: ആലുവയിലെ അതുല്‍ വധക്കേസിന് പിന്നാലെ സംസ്ഥാനത്ത് പോലീസ് അഴിച്ചുവിട്ട ഗുണ്ടാവേട്ടയില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് പിടിയിലായി. ഒളിവിലായിരുന്ന രാജേഷിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിടികൂടി റിമാന്‍ഡ് ചെയ്തു. മറ്റൊരു കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന രാജേഷിനെ പോലീസ് പൊക്കിയത്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഈ നിര്‍ണ്ണായക അറസ്റ്റ്. ആലുവയിലെ ദാരുണമായ കൊലപാതകത്തിന് പിന്നാലെ ഗുണ്ടാ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദ്ദേശം
കൊച്ചി: രാഷ്ട്രീയ ശ്രദ്ധ നേടാൻ നടിമാരെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയ ട്വന്റി ട്വന്റി പാർട്ടി നാണംകെട്ട നിലയിൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് നടികളിൽ രണ്ടുപേരും വോട്ടർ പട്ടികയിൽ പേരില്ലാത്തവർ. ട്വന്റി ട്വന്റിയുടെ സ്ഥാനാർഥികളായി പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയ, ഏറ്റുമാനൂർ മണ്ഡലത്തിൽ ജനവിധി തേടാ നിരുന്ന വീണ നായർ എന്നിവർക്കാണ് വോട്ടർ പട്ടികയിൽ പേരില്ലാതെപോയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇരുവർക്കും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാവുകയാണെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വം പൊതുവേയും,കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ സിപിഎം മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ജി സുധാകരൻ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കാർക്കും ക്രിമിനൽ മാഫിയ രാഷ്ട്രീയം കയ്യാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് സുധാകരൻ
ന്യൂഡല്‍ഹി: പത്തി താഴ്ത്തി കെ സുധാകരന്‍. കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്‌തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്‍. കണ്ണൂര്‍ നിയമസഭാ സീറ്റിലേക്കുള്ള പോരാട്ടത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങിയ അദ്ദേഹം, താനൊരു അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന സന്ദേശവുമായാണ് മടങ്ങുന്നത്. വിമത നീക്കമുണ്ടാകില്ലെന്നും പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയൊരു ആശ്വാസശ്വാസമെടുക്കുകയാണ്. സുധാകരന് കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പാര്‍ട്ടിയില്‍ തുടരുമെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ സീറ്റ് തന്നെ വേണമെന്ന കടുംപിടുത്തത്തില്‍ നിന്നും സുധാകരന്‍ പിന്മാറിയത്
തിരുവനന്തപുരം: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്ന് രാജി ഭീഷണി മുഴക്കിയിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിലപാട് മയപ്പെടുത്തി. അദ്ദേഹം കെ.എസ്.യു അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്നാണ് പുതിയ വിവരം. ഇതോടെ അലോഷ്യസിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കി അട്ടിമറി വിജയം നേടാമെന്ന സിപിഎം മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. തൊണ്ടിമുതല്‍ കേസിലെ നിയമക്കുരുക്കുകള്‍ മൂലം ആന്റണി രാജുവിന് ഇത്തവണ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധി മറികടക്കാനാണ് ഇടതുമുന്നണി അലോഷ്യസ് സേവ്യറിലേക്ക് കണ്ണെറിഞ്ഞത്. കോണ്‍ഗ്രസ് വിട്ട് വരുന്ന










