തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ വന്‍ അഴിച്ചുപണിയും അപ്രതീക്ഷിത മാറ്റങ്ങളും. സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം കര്‍ശനമായതോടെ കണ്ണൂര്‍ സീറ്റില്‍ കെ. സുധാകരന് ഇടം ലഭിച്ചില്ല. സുധാകരന് പകരം മുന്‍ മേയര്‍ ടി.ഒ. മോഹനന് കണ്ണൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടും. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ ഒഴിവാക്കിയതും ആറന്മുളയില് യുവനേതാവ് അബിന്‍ വര്‍ക്കിയെ രംഗത്തിറക്കിയതും പട്ടികയിലെ പ്രധാന വിസ്മയങ്ങളായി.
കണ്ണൂര്‍ സീറ്റിനായി കെ. സുധാകരന് നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്ന് വ്യക്തമായതോടെയാണ് ടി.ഒ. മോഹനന് നറുക്കുവീണത്. എംപിമാര്‍ മത്സരിച്ചാല്‍ അത് ദേശീയതലത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നിലപാടാണ് സുധാകരന് തിരിച്ചടിയായത്. പാര്‍ട്ടിയുടെ വിശ്വസ്തനായ മുഖമെന്ന നിലയിലാണ് ടി.ഒ. മോഹനനെ കണ്ണൂരില്‍ പരീക്ഷിക്കുന്നത്.
പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. വിവാദങ്ങളും പ്രാദേശിക എതിര്‍പ്പുകളും എല്‍ദോസിന് വിനയായപ്പോള്‍ പുതിയ മുഖത്തെ പെരുമ്പാവൂരില്‍ തേടാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, പത്തനംതിട്ടയിലെ ആറന്മുളയില് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കിയത് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ സൂചനയാണ്. യുവജന വോട്ടുകള്‍ സമാഹരിക്കാന്‍ അബിന്റെ സാന്നിധ്യം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
പുറത്തുവന്ന പി.ഡി.എഫ് പട്ടിക പ്രകാരം പല മുതിര്‍ന്ന നേതാക്കളും ഇത്തവണ വഴിമാറേണ്ടി വന്നിട്ടുണ്ട്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തുടരുമ്പോള്‍ മറ്റു പല മണ്ഡലങ്ങളിലും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളേക്കാള്‍ വിജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിയുള്ള ഈ വെട്ടിനിരത്തല്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ എന്ത് ചലനമുണ്ടാക്കുമെന്ന് കണ്ടറിയണം.
കോണ്‍ഗ്രസ് പട്ടിക ഇങ്ങനെ


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സർക്കാരിന്റെ അലംഭാവം; തിരുവനന്തപുരത്തെ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് നഷ്ടമാകുമോ? ഫയൽ ചുവപ്പുനാടയിൽ
സർക്കാരിന്റെ അലംഭാവം; തിരുവനന്തപുരത്തെ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് നഷ്ടമാകുമോ? ഫയൽ ചുവപ്പുനാടയിൽ







