കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയിൽ മുൻ എംഎൽഎ കാരാട്ട് റസാഖ് സിപിഐഎം ബന്ധം അവസാനിപ്പിച്ച് മാതൃസംഘടനയായ മുസ്ലീം ലീഗിലേക്ക് മടങ്ങി. പാണക്കാട്ടെത്തിയ അദ്ദേഹം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പം പാർട്ടി അംഗത്വം സ്വീകരിച്ചു.
കൂടെ നിൽക്കുന്ന സഹയാത്രികരെ അർഹമായ രീതിയിൽ ചേർത്തുപിടിക്കാൻ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്ന് കാരാട്ട് റസാഖ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സ്വന്തം തട്ടകമായ ലീഗിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തവണ കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാരാട്ട് റസാഖ് എത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ ഇടതുനേതൃത്വത്തെ അറിയിച്ചിരുന്നു.സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖിന് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചുവെന്ന വാർത്തകൾ വന്നെങ്കിലും, ആശയപരമായ ഭിന്നതകൾ ലീഗിലേക്കുള്ള മടക്കത്തിന് വേഗത കൂട്ടി.
കൊടുവള്ളിയിലും പരിസര മണ്ഡലങ്ങളിലും വലിയ സ്വാധീനമുള്ള നേതാവാണ് കാരാട്ട് റസാഖ്. അദ്ദേഹം ഇടതുപക്ഷം വിടുന്നത് മലബാറിൽ സിപിഐഎമ്മിന് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച്, പി.കെ. ശശിയെപ്പോലെയുള്ള മുതിർന്ന നേതാക്കൾ പാലക്കാട് പാർട്ടി വിട്ടതിന് പിന്നാലെ കാരാട്ട് റസാഖും മറുകണ്ടം ചാടിയത് ഇടതുക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


കാലവര്‍ഷം നേരത്തെയെത്തും; സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍; കേരളത്തിന് മികച്ച നേട്ടം; 2026ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; പൂര്‍ണ്ണ പട്ടിക ചുവടെ





