തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ബിജെപിക്ക് നിർണ്ണായകമായ തിരഞ്ഞെടുപ്പായിരിക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ പാർട്ടി വിജയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി ബിജെപി പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി 20യുമായുള്ള സഖ്യം കൃത്യമായ പ്ലാനിംഗോടെ എടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സാബു ജേക്കബും താനും തമ്മിൽ നല്ല കെമിസ്ട്രിയാണ് ഉള്ളത്. ട്വന്റി 20ക്ക് കൂടുതൽ സീറ്റുകൾ നൽകിയത് വിജയസാധ്യത കൂടി കണക്കിലെടുത്താണ്. ഈ സഖ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കും എൽഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിച്ചവരാണ്. അവരെ രണ്ട് മുന്നണികളായി കാണുന്നില്ല, രണ്ടും ഒന്നാണ്. മൂന്നാം ഇടത് സർക്കാരിനുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു .
ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് രാഷ്ട്രീയ മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ സാഹചര്യം നിലനിൽക്കുന്നു. മുഖ്യമന്ത്രി ബിജെപിക്ക് സീറ്റ് കിട്ടില്ലെന്ന് പറയുന്നത് പാർട്ടിയെ അദ്ദേഹം ഭയപ്പെടുന്നത് കൊണ്ടാണ്. സിപിഎമ്മിന്റെ പതനത്തിൽ നിന്ന് കോൺഗ്രസിന് വോട്ട് കിട്ടില്ല. ബിജെപി പ്രധാന കക്ഷിയാകുന്ന ആദ്യ തിരഞ്ഞെടുപ്പായിരിക്കും ഇത്. 140 സീറ്റിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ധർമ്മടത്തും പറവൂരിലും അടക്കം ഭരണ-പ്രതിപക്ഷ നേതാക്കൾക്കെതിരെ ജനവികാരം ശക്തമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിജയസാധ്യത മാത്രം നോക്കിയാണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. നിരവധി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് വരുന്നത് പാർട്ടിയുടെ സ്വീകാര്യത വർദ്ധിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വരും ദിവസങ്ങളിൽ പ്രചാരണത്തിന് എത്തുന്നതോടെ കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറുമെന്നും ബിജെപി അധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനയുടെ വസന്തവുമായി നിയമസഭ പുസ്തകോത്സവം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പുരസ്കാര നിറവില്‍ എന്‍.എസ്. മാധവന്, വിദ്യാര്‍ത്ഥികള്‍ക്ക് നഗരം ചുറ്റാന്‍ സൗജന്യ യാത്ര;





