വായനയുടെ വസന്തവുമായി നിയമസഭ പുസ്തകോത്സവം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പുരസ്‌കാര നിറവില്‍ എന്‍.എസ്. മാധവന്‍, വിദ്യാര്‍ത്ഥികള്‍ക്ക് നഗരം ചുറ്റാന്‍ സൗജന്യ യാത്ര;

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (KLIBF) തിരുവനന്തപുരത്ത് ഉജ്ജ്വലമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ഈ വര്‍ഷത്തെ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മലയാള ഗദ്യത്തിന്റെ വളര്‍ച്ചയിലും പരിണാമത്തിലും നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കീര്‍ണ്ണമായ നിയമപദങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പരിഭാഷപ്പെടുത്തിയത് മലയാള ഭാഷയുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ക്രിസ്റ്റഫര്‍ കെ. കലില
നിയമനിര്‍മ്മാണത്തിനപ്പുറം സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന കേരള നിയമസഭയുടെ മാതൃക ലോകത്തിന് തന്നെ അത്ഭുതമാണെന്ന് സി.പി.എ പ്രതിനിധി അഭിപ്രായപ്പെട്ടു. തന്റെ ഗണിത-ശാസ്ത്ര അധ്യാപകര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

ബാനു മുഷ്താഖ്
പുസ്തകങ്ങള്‍ മനുഷ്യനെ വ്യത്യസ്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വായിക്കുന്ന സമൂഹം അധികാരത്തോട് ചോദ്യങ്ങള്‍ ചോദിക്കുമെന്നും ബുക്കര്‍ പുരസ്‌കാര ജേതാവ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കായി ‘സിറ്റി റൈഡ്’
പുസ്തകോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തലസ്ഥാന നഗരം ചുറ്റിക്കാണാന്‍ സൗജന്യ കെ.എസ്.ആര്‍.ടി.സി സിറ്റി റൈഡ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ നിയമസഭാ മന്ദിരത്തില്‍ നിന്ന് ആരംഭിച്ച് മ്യൂസിയം, കനകക്കുന്ന് വഴി തിരികെയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റുഡന്റ്‌സ് കോര്‍ണര്‍
കുട്ടികള്‍ക്കായി പ്രത്യേകമായി ഒരുക്കിയ സ്റ്റുഡന്റ്‌സ് കോര്‍ണറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിച്ചു. വായനയിലൂടെ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്. ഇവിടെ കുട്ടികള്‍ക്കായി നാടകം, കഥപറച്ചില്‍, മാജിക് ഷോ, പ്രമുഖരുമായുള്ള സംവാദങ്ങള്‍ എന്നിവ നടക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.