കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുന്ന ബിജെപിയില്‍ അപ്രതീക്ഷിതമായി ‘പിആര്‍’ വിവാദം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയുടെ ഏജന്‍സിക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചുമതല നല്‍കിയിരിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന ആരോപണം. ഇടത് ആഭിമുഖ്യമുള്ള വ്യക്തി ബിജെപി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഐടി സെല്‍ ഗ്രൂപ്പുകളിലും ഇടത് ചായ്വുള്ള പിആര്‍ ഏജന്‍സി അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായാണ് പുറത്തുവരുന്ന വിവരം. സ്ഥാനാര്‍ത്ഥികളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എത്തിയ ഇവര്‍, കേന്ദ്ര നേതൃത്വത്തിന്റെ നയങ്ങളെ പരസ്യമായി തള്ളി പറയുന്ന വ്യക്തിയാണ്. പ്രധാനമന്ത്രിക്കെതിരെ മുന്‍പ് മോശം പോസ്റ്റുകള്‍ പങ്കുവെച്ച വ്യക്തി തന്നെ ഇപ്പോള്‍ ബിജെപിയുടെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ബിജെപിയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര പ്രഭാരിമാര്‍ക്ക് ഇതു സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ട്.
ഈ വിവാദ ഏജന്‍സിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ കോഴിക്കോട് ജില്ലയിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവാണെന്ന ആക്ഷേപം ശക്തമാണ്. സ്ഥാനാര്‍ത്ഥികളെയും മണ്ഡലം കമ്മറ്റികളെയും സര്‍മ്മര്‍ദ്ദം ചെലുത്തി ഈ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഇദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സൂചന. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാനും പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാനും വേണ്ടിയാണ് ഈ തന്ത്രം ഉപയോഗിക്കുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
സംഭവം വിവാദമായതോടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര പ്രഭാരിമാര്‍ക്ക് പരാതികള്‍ ലഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചരണത്തിലും ഇത്തരം അപഭ്രംശങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിയുടെ വോട്ട് വിഹിതത്തെ ബാധിക്കുമെന്ന് അണികള്‍ ഭയപ്പെടുന്നു. വിഷയം അതീവ ഗൗരവത്തോടെ കാണുന്ന കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ പിആര്‍ ഏജന്‍സിയെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ നേതൃത്വം കൈക്കൊണ്ടേക്കും.
പാലക്കാട്ടും കൊല്ലത്തും ആലപ്പുഴയിലും എല്ലാം ഈ ഏജന്‍സിയുടെ സഹായം ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുണ്ട്. വലിയ തുകയ്ക്കാണ് ഏജന്‍സിയുടെ പ്രവര്‍ത്തനമെന്നും പറയുന്നു. ഇക്കാര്യത്തില്‍ വിശദ അന്വേഷണം ബിജെപി കേന്ദ്ര നേതൃത്വം നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലെ ആദ്യ വോട്ട് അഭ്യര്‍ത്ഥിക്കല്‍ പോസ്റ്റര്‍ കെ മുരളീധരന് വേണ്ടി; അമ്പലമുക്ക് വാര്‍ഡ് കമ്മറ്റി സ്ഥാനാര്‍ത്ഥിയെ ഉറപ്പിച്ചു; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ പോസ്റ്ററുകള്‍; വട്ടിയൂര്‍ക്കാവില്‍ മുരളീധരനായി പ്രചാരണം തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍





