തിരുവനന്തപുരം : കേരളത്തിലെ ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ നേരിട്ടിടപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ വീണ്ടും മാറ്റം. മെറിന്‍ ജോസഫ് കോഴിക്കോട് കമ്മീഷണറാകും. ജയദേവിനെ പോലീസ് ആസ്ഥാനത്തേക്കും നിയമിച്ചു. രണ്ടു ഐ പി എസ് ഉദ്യോഗസ്ഥരെ യും ഒരു ഐ എ എസ് ഉദ്യോഗസ്ഥനെയും രണ്ട് കെ എ എസ് ഉദ്യോഗസ്ഥരെയുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റി നിയമിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് സര്‍ക്കാരിനും ഞെട്ടലായി. പത്ത് കൊല്ലത്തിനിടെ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം ഇടപെടല്‍.
ഡി ഐ ജി മാരായ നാരായണനെ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയായിട്ടും തോംസണ്‍ ജോസിനെ തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി യായും നിയമിക്കാനായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ തോംസണ്‍ ജോസിന്റെ നാട് തൃശൂരാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ചട്ടപ്രകാരം അതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ വന്നു. ഇതോടെയാണ് മെറിന്‍ ജോസഫിനെ കോഴിക്കോട് കമ്മീഷണറാക്കിയത്. എന്തിനാണ് ഈ മാറ്റമെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നില്ല. ഇതാണ് അസാധാരണ മാറ്റങ്ങള്‍ക്ക് അസ്വാഭാവികത നല്‍കുന്നത്.
2015 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥനായ ഇമ്പശേഖറിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനും നിര്‍ദ്ദേശം ഉണ്ട്. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഇദ്ദേഹമായിരിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ് )ലുള്ള എസ് വന്ദനയെ തളിപ്പറമ്പ് ആര്‍ ഡി ഒ യായി നിയമിക്കാനും സച്ചിന്‍ കൃഷ്ണയെ കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറലായി നിയമിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വന്ദന കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ ആയിരിക്കും.
കണ്ണൂര്‍ ജില്ലയിലെ തന്നെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ ആയിരിക്കും സച്ചിന്‍ കൃഷ്ണ. 2011 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു നാരായണന്‍. 2009 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് തോംസണ്‍ ജോസ്. ഈ ഉദ്യോഗസ്ഥരെയെല്ലാം നാളെ 11 മണിക്ക് മുമ്പായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തേക്ക് നിയോഗിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് തോംസണ്‍ ജോസിന്റെ സ്വന്തം ജില്ലയെന്ന പ്രശ്‌നം വന്നത്. ഇതു ശ്രദ്ധയില്‍ പെട്ടതോടെയാണ് മെറിന്‍ ജോസിനെ കോഴിക്കോട് കമ്മീഷണറാക്കിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇവരെ സ്ഥലം മാറ്റാനോ മറ്റു ഏതെങ്കിലും ജോലികള്‍ക്ക് ഉപയോഗിക്കാനോ പാടുള്ളതല്ലെന്നും നിര്‍ദേശത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവിധി തേടുന്ന നിയമസഭാ മണ്ഡലമാണ് ധര്‍മ്മടം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉപ്ഗ്രഹ വിക്ഷേപണ പരാജയം; ഐ.എസ്.ആര്‍.ഒ.യിലെ അട്ടിമറി സാധ്യതയില്‍ അന്വേഷണം നടക്കുന്നുവോ? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് രഹസ്യ സന്ദര്‍ശനം നടത്തിയത് ചര്‍ച്ചകളില്‍





