തൊടുപുഴ: അരനൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. തന്റെ തട്ടകമായ തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്നും എന്നാൽ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് ഇത്തവണ 8 സീറ്റുകളാണ് ലഭിച്ചത്. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം ഇത്തവണ കാഞ്ഞങ്ങാട് മണ്ഡലമാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി പട്ടിക:
You May Also Like
ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള: കുറ്റപത്രം നീളും; തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ആശ്വാസം; അടുത്ത സര്‍ക്കാര്‍ വിധി നിര്‍ണ്ണയിക്കും
| തൊടുപുഴ | അപു ജോൺ ജോസഫ് |
| കടുത്തുരുത്തി | മോൻസ് ജോസഫ് (സിറ്റിങ് എംഎൽഎ) |
| ഇരിങ്ങാലക്കുട | തോമസ് ഉണ്ണിയാടൻ (മുൻ എംഎൽഎ) |
| കോതമംഗലം | ഷിബു തെക്കുംപുറം |
| ചങ്ങനാശ്ശേരി | വിനു ജോബ് |
| തിരുവല്ല | വർഗീസ് മാമൻ |
| കുട്ടനാട് | റെജി ചെറിയാൻ |
| കാഞ്ഞങ്ങാട് | ഷൈജി ഓട്ടപ്പള്ളിയിൽ |
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശാസ്തമംഗലം ഓഫീസ് വിവാദം ആര്.ശ്രീലേഖയ്ക്ക് കുരുക്കാകുമോ? ‘ഓഫീസ് തുറന്നത് കൈയേറ്റം’; പരാതിയില്‍ ഉറച്ച് അഡ്വ. കുളത്തൂര്‍ ജയ്സിംഗ്





