കൊല്ലം: ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ അലുവ അതുലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ പോലീസ് നടപടികൾ ശക്തമാക്കുമ്പോഴും പോലീസിനെ വെല്ലുവിളിച്ചു ഗുണ്ടാ സംഘാംഗങ്ങൾ. അതുലിന്റെ കൊലക്കത്തിക്കിരയായ ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ ഒന്നാം ചരമവാർഷികം പ്രമാണിച്ചു കരുനാഗപ്പള്ളിയിൽ ഇന്നലെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് പോലീസിന് നേരെയുള്ള വെല്ലുവിളി.
കരുനാഗപ്പള്ളിയും പരിസരപ്രദേശങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കെ പ്രത്യക്ഷപ്പെട്ട ഈ ഫ്ലക്സ് ബോർഡ് പോലീസിനെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഫ്ലക്സ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ പോലീസ് നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഫ്ലക്സ് വെച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഗുണ്ടകളുടെ തലപൊക്കൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത, ഡെപ്യൂട്ടി അഡീഷണൽ കമ്മിഷണർ ജെ കെ ദിനിൽ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതികൾ വിലയിരുത്തിയിട്ടുണ്ട്. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസേന കൊല്ലത്തെത്തിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തി കരുനാഗപ്പള്ളിയിൽ ഉടൻതന്നെ റൂട്ട് മാർച്ച് നടത്തി ജനങ്ങൾക്ക് സുരക്ഷിതത്വബോധം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
“നട്ടപ്പാതിരാ കാട്ടുതീപോലെ നിന്നു കത്തുമ്പോൾ നീ സൂക്ഷിക്കണം അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് “എന്നാണ് ‘സന്തോഷ് ഒന്നാം ചരമവാർഷികം ‘എന്ന തലക്കെട്ടിലുള്ള ഫ്ലക്സിലെ മുന്നറിയിപ്പ് വാചകങ്ങൾ. സന്തോഷിന്റെ ചിത്രവും ഫ്ലക്സിലുണ്ട്.
കഴിഞ്ഞ മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെട്ടിരുന്ന എ സന്തോഷ് കുമാർ കൊല്ലപ്പെടുന്നത്. അലുവ അതുലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സ്ഫോടക വസ്തുക്കൾ എറിഞ്ഞു വീടിന്റെ വാതിൽതകർത്തു അകത്തു കയറി അമ്മയുടെ മുന്നിലിട്ട് സന്തോഷിനെ വെട്ടിക്കൊല്ലുകയായിരുന്നു.
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ദീർഘകാലം ജയിലിലായിരുന്ന അതുൽ ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥ പ്രകാരം പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുമ്പോഴാണ് കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഇയാൾ കൊല്ലപ്പെടുന്നത്. കഴിഞ്ഞ 14നായിരുന്നു നാടിനെ നടുക്കിയ ഈ കൊല. അതുൽ കൊലക്കേസിലെ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൃഷ്ണപ്രിയയുമായുളള ലൈംഗികബന്ധത്തിനിടെ കുഞ്ഞ് കരപ്പോള് പ്രകോപിതാനായി; ഒന്നരവയസുകാരന്റെ അടിവയറ്റില്‍ ആഞ്ഞിടിച്ചു. ഷിജിന് കൊടുക്രിമിനല്‍; സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ അംഗം, പുറത്തുവരുന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകള്‍!





