മലപ്പുറം: പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനാണ് ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഇടതുകൈയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
ഇന്നലെ പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ചായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അക്രമാസക്തനായി നിന്ന ഒരാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു സിഐയും സംഘവും. മാനസിക പ്രശ്നമുള്ള വ്യക്തിയാണ് അക്രമിയെന്നാണ് പ്രാഥമിക വിവരം. പോലീസിനെ കണ്ടതോടെ കൂടുതൽ അക്രമാസക്തനായ ഇയാൾ കൈവശമുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് കഷ്ണം ഉപയോഗിച്ച് സിഐയെ കുത്തുകയായിരുന്നു.
സിഐയുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചു. പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ മഴ സജീവമാകുന്നു ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്





