കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 2000 ബെഡ് സൗകര്യമുള്ള കൂറ്റൻ ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലായിരുന്നു ആക്രമണം. സംഭവത്തിൽ 250-ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം പാകിസ്താൻ തള്ളി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളെയും അവർക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സൗകര്യങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി പറഞ്ഞു. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ലെന്നും സിവിലിയൻമാരെ ബാധിച്ചിട്ടില്ലെന്നുമാണ് പാക് നിലപാട്.
ആക്രമണത്തെ ശക്തമായി അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്തെത്തി. “വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വെക്കുന്നത് യുദ്ധകുറ്റകൃത്യമാണ്. പുണ്യമാസമായ റമദാനിൽ മനുഷ്യജീവനുകളോട് കാണിക്കുന്ന ഈ ക്രൂരത അതീവ വേദനാജനകമാണ്,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ആണവായുധം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഇറാന്? അമേരിക്ക-ഇറാന് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; ഉടമ്പടിക്ക് തയ്യാറാകാതെ ഇറാന്, നിലപാട് കടുപ്പിച്ച് യുഎസ്


പശ്ചിമേഷ്യ യുദ്ധമുനമ്പില്‍; ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക; ട്രംപിന്റെ അന്ത്യശാസനം ഏപ്രില്‍ ആറിന് അവസാനിക്കും; കരയുദ്ധത്തിന് സാധ്യത ഏറെ; എണ്ണ പ്രതിസന്ധി അതിരൂക്ഷമാകും





