ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തുവിടും.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഇത്തവണയും ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രില്‍ 17-നും 24-നും ഇടയിലുള്ള ഏതെങ്കിലും തീയതിയിലായിരിക്കും കേരളത്തില്‍ പോളിംഗ് നടക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളും റംസാന് മാസവും പരിഗണിച്ചാവും കമ്മീഷന് തീയതികള്‍ നിശ്ചയിക്കുക. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. ഇത്തവണ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സുരക്ഷാ സാഹചര്യം കണക്കിലെടുത്തായിരിക്കും കമ്മീഷന്റെ തീരുമാനം.
ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഇതോടെ സര്‍ക്കാര്‍ പുതിയ പദ്ധതികളോ വാഗ്ദാനങ്ങളോ പ്രഖ്യാപിക്കാന്‍ പാടുള്ളതല്ല.
നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്:
പശ്ചിമ ബംഗാള്‍: മെയ് 7, 2026
തമിഴ്നാട്: മെയ് 10, 2026
അസം: മെയ് 20, 2026
കേരളം: മെയ് 23, 2026
പുതുച്ചേരി: ജൂണ്‍ 15, 2026
തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞയാഴ്ചകളില്‍ കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഴിഞ്ഞം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ചു; 9 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു





