എന്‍.എസ്.എസ് പടിക്ക് പുറത്താക്കി; സോളാര്‍ കുരുക്ക് മുറുകുന്നു; വാളകത്തെ ഭാര്യാ ഇടപെടലും പ്രതിസന്ധി; പത്തനാപുരത്ത് ഗണേഷിന് വേണ്ടി വോട്ട് ചോദിക്കാന്‍ ‘ലാലേട്ടനും’ ഇല്ല? 

പുനലൂര്‍: പത്തനാപുരത്ത് എല്ലാ തിരഞ്ഞെടുപ്പുകാലത്തെയും സ്ഥിരം കാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പ്രിയ സുഹൃത്ത് ഗണേഷ് കുമാറിനായി വോട്ട് ചോദിക്കാന്‍ ലാലേട്ടന്‍ എത്തുന്നതോടെ പത്തനാപുരം താരശോഭയിലാകും. എന്നാല്‍ ഇത്തവണ ഗണേഷിന്റെ പോരാട്ടം തനിച്ചാകുമെന്നാണ് സൂചന. മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളും കുടുംബപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഹന്‍ലാല്‍ എത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വേണ്ടി പരസ്യമായ രാഷ്ട്രീയ പ്രതികരണം വേണ്ടെന്നാണ് മോഹന്‍ലാലിന്റെ ഇപ്പോഴത്തെ നിലപാട്. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്റെ പ്രതിച്ഛായയെ

കൊച്ചിയില്‍ ഇനിയും ‘പാക് ചാരന്മാരോ’? നാവികസേനയിലെ ചാരക്കേസ്: ‘മാതൃകാ പുത്രനില്‍’ നിന്ന് ഐ.എസ്.ഐ. ഏജന്റിലേക്ക്; ആദര്‍ശിന്റെ വീഴ്ചയില്‍ ഞെട്ടി ആഗ്രയിലെ ഗ്രാമം; ഹണി ട്രാപ്പിലേത് അവിശ്വസനീയ ചാര പ്രവര്‍ത്തനം; ‘ലക്കി’യുടെ കൂട്ടുകാരും നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചി നാവികത്താവളത്തില്‍ നിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ പിടിയിലായ ആദര്‍ശ് കുമാര്‍ എന്ന ‘ലക്കി’യുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ പുറത്ത്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരുന്ന ഒരു നാവിക ഉദ്യോഗസ്ഥന്‍ എങ്ങനെ രാജ്യദ്രോഹക്കുറ്റത്തില്‍ അകപ്പെട്ടു എന്ന ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ചിറ്റ്പൂര്‍ ഗ്രാമം. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനൊപ്പം, പാക് ഏജന്റുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ഭീകരവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ രഹസ്യാന്വേഷണ

നേമം പിടിക്കാൻ ശബരീനാഥൻ! കോൺഗ്രസ് പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ നേമത്ത് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ശബരീനാഥനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. എൽ.ഡി.എഫിന് വേണ്ടി മന്ത്രി വി. ശിവൻകുട്ടിയും ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അണിനിരക്കുന്ന മണ്ഡലത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന നേതൃത്വത്തിന്റെ വിലയിരുത്തലാണ് ശബരീനാഥനിലേക്ക് എത്തിയത്. ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി

ഇറാൻ്റെ സാമ്പത്തിക നട്ടെല്ല് തകർത്ത് ട്രംപിൻ്റെ സൈനിക നീക്കം! ഖാർഗ് ദ്വീപിൽ ആക്രമണം; മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 80 കോടിയിലേറെ രൂപ പാരിതോഷികം!

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ സാമ്പത്തിക നട്ടെല്ലും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവുമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ദ്വീപിലെ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നും യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2500-ഓളം നാവിക ഉദ്യോഗസ്ഥരെയാണ് യുഎസ് പുതുതായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.  ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെയും മറ്റ് ഉന്നത നേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ

എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി; ബി. അശോകിന് സൈനിക ക്ഷേമ വകുപ്പിലേക്ക് സ്ഥലംമാറ്റം;ട്രിബ്യൂണൽ ഉത്തരവിൽ സർക്കാർ നടപടി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ നീക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഐ.എ.എസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണറായി നിയമിക്കരുത് എന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (CAT) ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് കമ്മീഷണറുടെ താത്കാലിക ചുമതല നൽകി. കഴിഞ്ഞ ജൂലൈയിൽ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ അജിത് കുമാർ തുടക്കം മുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങൾക്ക് പുറമെ,

പശ്ചിമേഷ്യയില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ്; പത്തിവിടര്‍ത്തി ലാരിജാനി; ഹോര്‍മുസ് കടലിടുക്കില്‍ 700 ഇന്ത്യന്‍ സൈനികര്‍; ആശങ്ക തുടരുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധാഗ്‌നിയില്‍ ഭാരതത്തിന് കനത്ത പ്രഹരം. കടലില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ മരണച്ചുഴിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. യുദ്ധം കനത്തതോടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 27 കപ്പലുകളിലായി 700-ലധികം ഇന്ത്യന്‍ നാവികരാണ് ഓരോ നിമിഷവും പ്രാര്‍ത്ഥനയോടെ കഴിയുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നുണ്ടെങ്കിലും കടലിടുക്കിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. യുദ്ധത്തിന്റെ തീജ്വാലകള്‍ ഇറാഖിലേക്കും പടരുകയാണ്. ഇന്ധനം നിറയ്ക്കുന്ന

“പലരും ലഹരിക്ക് അടിമകൾ, പരിശോധിക്കാൻ ധൈര്യമുണ്ടോ?”; തെമ്മാടികളെ ചെറുക്കണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ! വി സിയുടെ പ്രസ്താവന വിവാദത്തിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്നും, ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഇത് വ്യക്തമാകുമെന്നും വി.സി ആരോപിച്ചു. ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ ഈ നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. “വെറുതെ അലമ്പ് ഉണ്ടാക്കുന്ന, ബസിന് കല്ലെറിയുന്ന, റോഡിൽ ടയർ കത്തിക്കുന്ന, അധ്യാപകരെ ഖരാവോ ചെയ്യുന്ന ഇത്തരം തെമ്മാടികളല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുക,” എന്ന് അദ്ദേഹം

‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’! വിഎസിന്റെ പഴയ ലൈന്‍ പിടിക്കാന്‍ പിണറായി; ശബരിമലയില്‍ വിശ്വാസത്തെ എതിര്‍ക്കില്ല; യുടേണടിക്കാന്‍ തന്ത്രപരമായ നീക്കം; ഗോവിന്ദന്‍ പറയാതെ പറഞ്ഞത്

തിരുവനന്തപുരം: ശബരിമലയിലെ ‘കനല്‍’ അണയുന്നില്ല, പക്ഷേ പിണറായി സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നു! യുവതീപ്രവേശന വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന കടുംപിടുത്തം ഉപേക്ഷിച്ച്, പഴയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാടിലേക്ക് മാറുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’ എന്ന വിഎസിന്റെ പഴയ ലൈനിലേക്ക് പാര്‍ട്ടി മടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളിലുള്ളത്. പടിക്കു പുറത്തെത്തിയ തിരഞ്ഞെടുപ്പും വിശ്വാസികളുടെ കടുത്ത രോഷവും കണ്ടുതന്നെയാണ് ഈ ‘തന്ത്രപരമായ പിന്മാറ്റം’. നവോത്ഥാന

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി; ബ്ലാക്ക് മെയിലിംഗെന്ന് ഡോക്ടര്‍; വിശദ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് മുന്‍ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായ ഡോ. സുനില്‍കുമാറിനെതിരെ പീഡന പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഹോട്ടലുകളിലും ആശുപത്രിയിലെ ക്വാര്‍ട്ടേഴ്‌സിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുമായി ഡോക്ടര്‍ക്ക് ദീര്‍ഘകാലമായി പരിചയമുണ്ടായിരുന്നു എന്നാണ് സൂചന. 2023-ലാണ് പരാതിക്കാസ്പദമായ സംഭവങ്ങളുടെ തുടക്കം. കോവളത്തെ ആഡംബര ഹോട്ടലിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്തും വെച്ച്

നഴ്‌സുമാരുടെ സമരം പിൻവലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ ചർച്ച

തിരുവനന്തപുരം: മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെത്തുടർന്നാണ് നഴ്‌സുമാരുടെ സംഘടനകൾ സമരം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന വ്യാഴാഴ്ച ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി