തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്നും, ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഇത് വ്യക്തമാകുമെന്നും വി.സി ആരോപിച്ചു. ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ ഈ നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
“വെറുതെ അലമ്പ് ഉണ്ടാക്കുന്ന, ബസിന് കല്ലെറിയുന്ന, റോഡിൽ ടയർ കത്തിക്കുന്ന, അധ്യാപകരെ ഖരാവോ ചെയ്യുന്ന ഇത്തരം തെമ്മാടികളല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുക,” എന്ന് അദ്ദേഹം പറഞ്ഞു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും ചേർന്ന് തന്നെ ഖരാവോ ചെയ്ത കാര്യവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
അച്ചടക്കമില്ലാത്ത പെരുമാറ്റവും അക്രമ രാഷ്ട്രീയവും നടത്തുന്നവർ വിദ്യാർത്ഥികളല്ലെന്നും അത്തരക്കാരെ ശക്തമായി നേരിടണമെന്നുമാണ് വി.സിയുടെ നിലപാട്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വി.സിയുടെ ഈ കടുത്ത പരാമർശം രാഷ്ട്രീയ വൃത്തങ്ങളിലും വിദ്യാർത്ഥി സംഘടനകൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായേക്കും.


സി.പി.എം നിലപാട് കടുപ്പിച്ചു; മാൾ ഓഫ് ട്രാവൻകോറിൽ മർദ്ദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുനെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പോലീസ് പിന്മാറി.
കെ റെയില്‍ കുറ്റികള്‍ എടുത്തു മാറ്റുന്ന മുഖ്യമന്ത്രി; മലയിടം തുരുത്തില് നിന്നും പിന്മാറാന് പോലീസിനോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ചെന്നിത്തല; മലയിടം തുരുത്തില് കുടിയൊഴിയുന്നവര്‍ക്ക് കിടപ്പാടം കിട്ടും; സര്‍ക്കാര്‍ സമവായത്തിന്; എങ്ങും കൈയ്യടി; പിണറായിസം ടീം യുഡിഎഫിലേക്ക് വഴിമാറുമ്പോള്‍; സതീശന് സര്‍ക്കാരിന്റേത് ‘ഗംഭീര തുടക്കം’





