ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധാഗ്നിയില്‍ ഭാരതത്തിന് കനത്ത പ്രഹരം. കടലില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് ജീവന് നഷ്ടപ്പെട്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ മരണച്ചുഴിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതാവുകയും ചെയ്തിട്ടുണ്ട്. യുദ്ധം കനത്തതോടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 27 കപ്പലുകളിലായി 700-ലധികം ഇന്ത്യന്‍ നാവികരാണ് ഓരോ നിമിഷവും പ്രാര്‍ത്ഥനയോടെ കഴിയുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നുണ്ടെങ്കിലും കടലിടുക്കിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
യുദ്ധത്തിന്റെ തീജ്വാലകള്‍ ഇറാഖിലേക്കും പടരുകയാണ്. ഇന്ധനം നിറയ്ക്കുന്ന അമേരിക്കയുടെ കെ.സി 135 വിമാനം ഇറാഖിന്റെ വ്യോമപരിധിയില്‍ തകര്‍ന്നു വീണു. വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാന് അനുകൂല സായുധ ഗ്രൂപ്പുകള്‍ അവകാശപ്പെടുമ്പോള്‍, സാങ്കേതിക തകരാറാണെന്നാണ് അമേരിക്കയുടെ വാദം. വിമാനത്തിലുണ്ടായിരുന്ന സൈനികര്‍ക്ക് എന്തു പറ്റിയെന്ന് അറിയില്ല.
അതിനിടെ ഇറാനെ പൂര്‍ണ്ണമായും മുട്ടുകുത്തിക്കുമെന്ന പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ‘ഒരു മണിക്കൂറിനുള്ളില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ഞങ്ങള്‍ തകര്‍ക്കും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 25 വര്‍ഷം വേണ്ടിവരും’ – ട്രംപ് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇതിന് മറുപടിയായി അലി ലാരിജാനി നല്കിയ മുന്നറിയിപ്പ് ലോകത്തെ വിറപ്പിക്കുന്നതാണ്. അമേരിക്കയെ അരമണിക്കൂറിനുള്ളില്‍ ഇരുട്ടിലാക്കുമെന്നും, സുരക്ഷ തേടി ഓടുന്ന അമേരിക്കന്‍ സൈനികരെ വേട്ടയാടാന്‍ ആ ഇരുട്ട് ധാരാളമാണെന്നുമാണ് ഇറാന്റെ മറുപടി.
ദുബായിലും യുദ്ധത്തിന്റെ അലയൊലികള്‍ ശക്തമാണ്. സെന്‍ട്രല്‍ ദുബായില്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണ്‍ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ലെങ്കിലും പ്രവാസികള്‍ കടുത്ത ഭീതിയിലാണ്. പശ്ചിമേഷ്യന്‍ മണ്ണില്‍ മരണവും തീയും പടരുമ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ സമാധാനത്തിന് വേണ്ടി നിലകൊള്ളുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം
കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം







