തിരുവനന്തപുരം: മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെത്തുടർന്നാണ് നഴ്സുമാരുടെ സംഘടനകൾ സമരം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന വ്യാഴാഴ്ച ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.
ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ
സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സമരത്തിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടരുതെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി.
ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കാനോ ജീവനക്കാരെയും രോഗികളെയും തടയാനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി.ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലും കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പ്രശ്ന പരിഹാരത്തിനായി ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി മധ്യസ്ഥ ചർച്ച നടത്താൻ കോടതി തന്നെ മുൻകൈ എടുക്കുകയായിരുന്നു.
എംജി വാഴ്സിറ്റിയിൽ വഴിവിട്ട നീക്കം? വിസി വിരമിക്കും മുൻപ് സെനറ്റ് യോഗം; പ്രതിഷേധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ
വർഷങ്ങളായുള്ള നഴ്സുമാരുടെ ശമ്പള വർദ്ധനവ് എന്ന ആവശ്യം ഈ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ എന്നാണ് ആരോഗ്യ മേഖല ഉറ്റുനോക്കുന്നത്. നഴ്സുമാരുടെ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.






