തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഒഴിഞ്ഞു. സർവകലാശാല ചാൻസിലറായ ഗവർണറുടെ അനുമതിയില്ലാതെ ഈ ചുമതല ഏറ്റെടുത്ത സജി ഗോപിനാഥി നെതിരെ അച്ചടക്കനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സജി ഗോപിനാഥിനോട് ഗവർണർ വിശദീകരണം ചോദിക്കുകയും അദ്ദേഹം ലോക്ഭവനിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുകയും ചെയ്തിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നൽകുകയാ യിരുന്നു.
വിശദീകരണം തൃപ്തികരമല്ലെന്ന് ഗവർണർ സൂചന നൽകിയതോടെയാണ് സജി ഗോപിനാഥ് സ്ഥാനം ഒഴിഞ്ഞതെന്നാണ് കരുതുന്നത്. നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിരമിച്ച ഒഴിവിലാണ് ഡോ.സജി ഗോപിനാഥ് ഈ സ്ഥാനം ഏറ്റെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് കൗൺസിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ നിയമനം നടത്താനുള്ള സർക്കാറിന്റെ നീക്കം പരാതിയെത്തുടർന്ന് നിർത്തിവച്ചിരുന്നു. പിന്നീടാണ് സജി ഗോപിനാഥ് ഈ സ്ഥാനത്തേക്കെ ത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചാല്‍ എന്ത് തെറ്റ്? ഭക്തിക്ക് അതിര്‍വരമ്പുകളില്ല; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്രക്കമ്മിറ്റി; പേരുകള്‍ക്കതീതമായി ഭക്തി ഒഴുകുന്ന നാടായി കേരളം മാറുമ്പോള്‍





