ഷംന കാസിം വീണ്ടും അമ്മയായി! ഹംദാൻ മോന് കൂട്ടായി കുഞ്ഞനിയത്തി എത്തി; ആശംസകളുമായി ആരാധകർ!

ദുബായ്:  നടി ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും പെൺകുഞ്ഞ് ജനിച്ചു. ഇന്ന് പുലർച്ചെ 4:25-നായിരുന്നു കുഞ്ഞിന്റെ ജനനം. ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.  “അല്ലാഹുവിന്റെ വിലയേറിയ സമ്മാനം” എന്നാണ് മകളുടെ ജനനത്തെ ഷാനിദ് വിശേഷിപ്പിച്ചത്. “ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ ഞങ്ങളുടെ ഹംദുമോന്റെ സ്നേഹനിധിയായ അനിയത്തിയാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണിത്,” ഷാനിദ്

റേഷൻ കാർഡ് വിവാദം: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീനാദേവി കുഞ്ഞമ്മ

sreedevi kunjamma

അടൂർ: റേഷൻകാർഡിൽ പേര് ചേർത്തത് വ്യാജമായല്ലെന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. പരാതിക്ക് പുറകിൽ സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വമാണെന്നും ഇതിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെന്ന് ശ്രീനാദേവി ആരോപിച്ചു. പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമാണ് ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ നേതാവായിരുന്ന ഇവർ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിലേക്ക് എത്തിയത്. ശ്രീനാദേവി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ത്രീയുടെ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചതെന്ന് സിപിഐ

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘ഡിജിറ്റൽ സ്‌ട്രൈക്ക്’; ഇനി എ ഐ നിരീക്ഷണവും സൈബർ ഫോറൻസിക്കും

തിരുവനന്തപുരം: അഴിമതിക്കെതിരെയുള്ള പോരാട്ടം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ശക്തമാക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. അഴിമതിക്കെതിരെ ഡിജിറ്റൽ പരിവർത്തനത്തിലൂടെ കർശന നടപടികൾ സ്വീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം. സൈബർ ഫോറൻസിക്ക് മുതൽ എ ഐ നിരീക്ഷണം വരെയുള്ള സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തി അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്. അഴിമതിക്കാർ ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഡിജിറ്റൽ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു അഴിമതി സാധ്യതകൾ പരിശോധിക്കാനാണ് വിജിലൻസ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. വിജിലൻസ്

നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥർക്കായുള്ള കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. പോലീസ് ആസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കൈപ്പുസ്തകത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറാണ്  ഒപ്പുവച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലും ചുമതലയിലും അച്ചടക്കത്തിനും വിധേയമായിട്ടായിരിക്കും പ്രവർത്തിക്കുകയെന്ന് കൈപുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പ്രിസൈഡിങ് ഓഫീസറുടെ

കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക; സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കൊല്ലത്ത് തെരുവില്‍ ചോരപ്പുഴയൊഴുക്കുന്നു. പ്രമുഖ ഗുണ്ടാ നേതാവ് താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം സന്തോഷ്) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആലുവ അതുല്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച കരുനാഗപ്പള്ളിയില്‍ വെച്ച് നടുറോഡില്‍ ഇയാളെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഒടുവില്‍ അതുലിന്റെ കൊലപാതകത്തിലും കലാശിച്ചത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന അതുലിനെ ഇന്നോവയിലെത്തിയ സംഘം വാഹനം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍; പക്ഷേ കണ്ണൂര്‍ സക്വാഡ് എല്ലാം നിഷ്പ്രഭമാക്കി; ഉജ്ജ്വയനിയില്‍ വീണ്ടും കേരളാ പോലീസ് വിജയ ഗാഥ; കൊടു വനിതാ ക്രിമിനലുകള്‍ അകത്ത് 

കണ്ണൂര്‍ സ്‌ക്വാഡ് വീണ്ടും. കേരളാ പോലീസിന് കൈയ്യടിക്കാം.. കണ്ണൂര്‍ ഇരിക്കൂരിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകള്‍ പത്തുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒടുവിലാണ്. 2016 ഏപ്രില്‍ 30-ന് ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിനയെ (60) അതിക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണ്ണഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളായ ന്യൂഡല്‍ഹി സ്വദേശി പര്‍വീണ്‍ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം

ആധാർ ഉള്ളവർ ശ്രദ്ധിക്കുക! ആധാർ തിരുത്തലുകളിൽ നിയന്ത്രണം , പേരും ജനനത്തീയതിയും ഇനി തോന്നിയ പോലെ മാറ്റാനാവില്ല; പുതിയ നിയമത്തിൽ എന്തെല്ലാമെന്നറിയാം

ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനും തിരുത്തുന്നതിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.  ഒരാൾക്ക് തന്റെ ജീവിതകാലയളവിൽ ഇനി രണ്ട് തവണ മാത്രമേ ആധാർ കാർഡിലെ പേര് തിരുത്താൻ സാധിക്കുകയുള്ളൂ.  ജനനത്തീയതിയിൽ തെറ്റുകളുണ്ടെങ്കിൽ അത് തിരുത്താൻ ഒരു തവണ മാത്രമാണ് അവസരം ലഭിക്കുക. ലിംഗഭേദം രേഖപ്പെടുത്തിയതിൽ മാറ്റം വരുത്തണമെങ്കിൽ അതും

ഐ.എം. വിജയനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി! സുരേഷ് ഗോപി നേരിട്ട് ബന്ധപ്പെട്ടു , മത്സരിക്കാനില്ലെന്ന നിലപാടിൽ ഐ.എം വിജയൻ ;രാജ്യസഭാ സീറ്റ് തന്നാൽ സ്വീകരിസ്വീകരിക്കും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ സമീപിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യസഭാ അംഗമാകാൻ താൻ തയ്യാറാണെന്ന നിർണ്ണായക വെളിപ്പെടുത്തലും അദ്ദേഹം നടത്തി.  “നാല് ദിവസം മുമ്പാണ് സുരേഷ് ഗോപി എന്നെ വിളിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പി.ടി. ഉഷയെപ്പോലെ രാജ്യസഭാ എംപിയാകാൻ

സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ നിര്‍ത്താം എന്ന കെപിസിസി ഫോര്‍മുല തള്ളി; ഹൈക്കമാണ്ടിന്റെ ഡല്‍ഹിയിലേക്കുള്ള ക്ഷണം സുധാകരന്‍ നിരസിക്കും; രണ്ടും കല്‍പ്പിച്ച് സുധാകരന്‍; കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്‍’ കെട്ടടങ്ങുന്നില്ല

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്‍’ കെട്ടടങ്ങുന്നില്ല. ഹൈക്കമാന്‍ഡ് നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും പോകേണ്ടെന്ന തീരുമാനത്തിലാണ് കണ്ണൂര്‍ എം.പി കെ. സുധാകരന്‍. തിങ്കളാഴ്ച ഡല്‍ഹിയിലെത്താനായിരുന്നു നിര്‍ദ്ദേശമെങ്കിലും, അവിടെ നടക്കുന്നത് വെറും അനുനയ നീക്കങ്ങള്‍ മാത്രമായിരിക്കുമെന്ന ബോധ്യത്തിലാണ് സുധാകരന്റെ പിന്മാറ്റം. കണ്ണൂരില്‍ താന്‍ തന്നെ മത്സരിക്കുമെന്ന നിലപാടില്‍ അണുകിട വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. കണ്ണൂരിലെ വീട്ടില്‍ പൊതുപരിപാടികള്‍ ഒഴിവാക്കി തങ്ങുന്ന സുധാകരന്‍, തന്റെ അനുയായികളെ അണിനിരത്തി നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്.

പശ്ചിമേഷ്യ യുദ്ധജ്വാലയില്‍; ഇറാന്റെ എണ്ണക്കണ്ണിയായ ഖാര്‍ഗ് ദ്വീപ് തകര്‍ത്ത് അമേരിക്ക; ഹോര്‍മൂസ് കടലിടുക്കില്‍ പ്രത്യാക്രമണ ഭീഷണി

വാഷിങ്ടണ്‍/ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയതും ഭയാനകവുമായ തലത്തിലേക്ക്. ഇറാന്റെ സാമ്പത്തിക വിനിമയത്തിന്റെ നട്ടെല്ലും എണ്ണക്കയറ്റുമതിയുടെ ആസ്ഥാനവുമായ ഖാര്‍ഗ് ദ്വീപിനുനേരെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ തന്ത്രപ്രധാന ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുമെന്ന ആശങ്ക ശക്തമായി.