കണ്ണൂര്‍ സ്ക്വാഡ് വീണ്ടും. കേരളാ പോലീസിന് കൈയ്യടിക്കാം.. കണ്ണൂര്‍ ഇരിക്കൂരിലെ കുഞ്ഞാമിന വധക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകള്‍ പത്തുവര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒടുവിലാണ്. 2016 ഏപ്രില്‍ 30-ന് ഇരിക്കൂര്‍ സിദ്ദീഖ് നഗറിലെ മെരടന്‍ കുഞ്ഞാമിനയെ (60) അതിക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണ്ണഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളായ ന്യൂഡല്‍ഹി സ്വദേശി പര്‍വീണ്‍ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ സമാനമായ കുറ്റകൃത്യം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിലേക്ക് കടന്ന ഇവര്‍, ഇരിക്കൂരിലെ സിദ്ദീഖ് നഗറില്‍ വസ്ത്ര വ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ വീടിനടുത്ത് ക്വാര്‍ട്ടേഴ്സ് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നിങ്ങനെ ഹൈദരാബാദ് സ്വദേശികളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പേരുകളിലാണ് ഇവര്‍ നാട്ടുകാരുമായി ഇടപെട്ടിരുന്നത്.
കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍, സംഭവദിവസം രാവിലെ അവരെ തങ്ങളുടെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തിലും വയറിലും നെഞ്ചിലും മാരകമായി കുത്തിക്കൊലപ്പെടുത്തുകയും രണ്ടര പവന്റെ സ്വര്‍ണ്ണമാലയും വളയും പണവും കവര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന ഇവര്‍ സംഭവത്തിന് മുന്‍പേ സ്വന്തം ഫോണുകള്‍ വില്‍ക്കുകയും മറ്റൊരാള്‍ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അയാളുടെ രേഖകള്‍ ഉപയോഗിച്ച് പുതിയ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ അനായാസം സംസാരിക്കുന്ന പ്രതികള്‍ പത്തുവര്‍ഷത്തിനിടെ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മാറിമാറി ഒളിവില്‍ കഴിഞ്ഞു. ഇരിക്കൂര്‍ പോലീസ് അന്വേഷിച്ച കേസ് 2024-ലാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും ശാസ്ത്രീയമായ അന്വേഷണ മാര്‍ഗങ്ങളിലൂടെയും നീങ്ങിയ അന്വേഷണസംഘം ഒടുവില്‍ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നാണ് ഇവരെ പൊക്കിയത്.
ഡിവൈഎസ്പി സുധീര്‍ കല്ലന്, എസ്.ഐമാരായ അബ്ദുല്‍ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംഘമാണ് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. അറസ്റ്റിലായ പ്രതികളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യേശുദാസിനെ കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; ഹോംനഴ്സും സഹോദരനും സംശയനിഴലില്‍; സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിത കൊലപാതകമെന്ന് പരാതി; പുലിയൂരിലെ ശവക്കല്ലറ തുറക്കും





