തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ സമീപിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യസഭാ അംഗമാകാൻ താൻ തയ്യാറാണെന്ന നിർണ്ണായക വെളിപ്പെടുത്തലും അദ്ദേഹം നടത്തി.
“നാല് ദിവസം മുമ്പാണ് സുരേഷ് ഗോപി എന്നെ വിളിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പി.ടി. ഉഷയെപ്പോലെ രാജ്യസഭാ എംപിയാകാൻ ഏത് പാർട്ടി ആവശ്യപ്പെട്ടാലും ഞാൻ അത് സ്വീകരിക്കും. ഞാൻ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടി മാത്രമായി നിൽക്കുന്ന ആളല്ല, എല്ലാവർക്കും ഒപ്പമുള്ള ആളാണ്. കരുണാകരന്റെ കാലത്താണ് എനിക്ക് ജോലി കിട്ടിയത്, ഇടതുപക്ഷവും എന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
തൃശൂർ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി ബിജെപി തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ ഐ.എം. വിജയനെ നാട്ടിക മണ്ഡലത്തിലേക്കാണ് പരിഗണിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ, പ്രമുഖരെ രംഗത്തിറക്കി ജില്ലയിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയനെ കൂടാതെ മറ്റ് പാർട്ടികളിലെ പ്രമുഖരടക്കം 15 പേരുടെ പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്.തൽക്കാലം വോട്ട് ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങാനില്ലെങ്കിലും, പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാൽ സേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്നും ഐ.എം. വിജയൻ


തൃശൂർ പൂരം കലക്കൽ: ജില്ലാ കളക്ടറുടെ ഇടപെടലിൽ ദുരൂഹതയെന്ന് വി.എസ്. സുനിൽ കുമാർ; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തള്ളി മുൻ മന്ത്രി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നത വിജിലൻസ് യോഗം ഇന്ന്





