ഭാര്യയ്ക്ക് വഴിവിട്ട കരാര്‍? ഗണേഷിനെതിരായ അഴിമതി ആരോപണം ‘രാഷ്ട്രീയ പ്രേരിതം’; മൗനം പാലിച്ച് സര്‍ക്കാര്‍; വിജിലന്‍സ് അന്വേഷണമില്ല

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് കേരഫെഡിലും മില്‍മയിലും വഴിവിട്ട കരാറുകള്‍ നല്‍കിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക്. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെ ഉയര്‍ന്ന സ്വജനപക്ഷപാത ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തി തള്ളാനാണ് സര്‍ക്കാര്‍ നീക്കം. നിലവിലെ സാഹചര്യത്തില്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം. മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വില്‍ക്കുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ടതില്ലെന്ന കേരഫെഡിന്റെ സാങ്കേതിക വിശദീകരണം ആയുധമാക്കിയാണ് സര്‍ക്കാര്‍ ഈ നീക്കത്തെ പ്രതിരോധിക്കുന്നത്. എന്നാല്‍, വിദേശ വിപണിയിലേക്ക്

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ കുരുക്കിൽ! വോട്ടർ പട്ടികയിൽ പേര് ചേർത്തത് വ്യാജ റേഷൻ കാർഡ് ഉപയോഗിച്ചെന്ന് പരാതി; റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് അധികൃതർ

പത്തനംതിട്ട: കോൺഗ്രസ് നേതാവും തദ്ദേശ സ്വയംഭരണ പ്രതിനിധിയുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാജരേഖാ ആരോപണം. മരിച്ച വ്യക്തിയുടെ റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്ത് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്നാണ് പരാതി. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാനും പ്രസ്തുത കാർഡ് റദ്ദാക്കാനും അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. തുവയൂർ സ്വദേശിയായ യശോദ എസ്. പിള്ള എന്ന മരിച്ച വ്യക്തിയുടെ റേഷൻ കാർഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തിരുന്നത്.

വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ ‘അര്‍മാദം’; കുടുങ്ങിയത് തൃക്കാക്കര സി.ഐ; സസ്‌പെന്‍ഷനും അന്വേഷണത്തിനും ശുപാര്‍ശ; വിജിലന്‍സിന്റെ മിന്നല്‍ നീക്കം നിര്‍ണ്ണായകമായി; പോലീസിലെ അഴിമതിക്കാരും ഭയപ്പാടില്‍

കൊച്ചി: സ്പായില്‍ നിത്യ സന്ദര്‍ശനം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യപരാതിയില്‍ കുടുങ്ങി തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീര്‍. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കുടങ്ങിയെങ്കിലും പണം കൈപ്പറ്റുന്നത് കണ്ടെത്താത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല. പകരം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുധീറിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ പണം കൈപ്പറ്റുന്നു എന്ന പരാതി ഉയര്‍ന്നാലാണ് വിജിലന്‍സ് സാധാരണ ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ ലഭിച്ച ‘സോഴ്‌സ് റിപ്പോര്‍ട്ടി’ന്റെ അടിസ്ഥാനത്തില്‍ എളമക്കരയിലുള്ള സ്പായില്‍ വിജിലന്‍സ് ഇക്കഴിഞ്ഞ മിന്നല്‍

ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ്; ഈ സീസണില്‍ സിപിഎമ്മില്‍ നിന്നും കൊഴിച്ചു പോയവരിലെ സൂപ്പര്‍ സ്റ്റാര്‍ സുധാകരന്‍ തന്നെ

ആലപ്പുഴ: 2016-2021 കാലയളവില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ‘ശുദ്ധിക്രിയ’ നടത്തിയപ്പോള്‍, തന്ത്രിയെ ‘ബ്രാഹ്‌മണ രാക്ഷസന്‍’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ തലസ്ഥാനത്ത് പ്രകടനം നടത്തിയതിന് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്; അന്ന് പൊലീസ് മര്‍ദനത്തിനിടെ വാച്ച് പൊട്ടിയതിന് ശേഷം ഇതുവരെ വാച്ച് കെട്ടിയിട്ടില്ല. കറപുരളാത്ത വ്യക്തിമൂല്യങ്ങള്‍ മുറുകെപ്പിടിച്ചാണ് പാര്‍ട്ടിയുമായി ആറര പതിറ്റാണ്ടോളം നീണ്ട ജൈവബന്ധം അറുത്തുമാറ്റി ജി. സുധാകരന്‍ പുതിയ രാഷ്ട്രീയ വഴിയിലേക്ക് ചുവടുവെക്കുന്നത്. ഇണങ്ങിയും പിണങ്ങിയും പാര്‍ട്ടി ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങുമ്പോഴും നിലപാടുകളുടെ

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് അമ്മ, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ച് ‘അമ്മ അശ്വതി

തിരുവനന്തപുരം: വാമനപുരം കണിച്ചോടിൽ ഒരു വയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അശ്വതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന കുഞ്ഞിന്റെ അമ്മൂമ്മ വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ പായയിൽ കുഞ്ഞ് ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ കഴുത്തിൽ വിരലടയാളങ്ങൾ കണ്ടതിനെത്തുടർന്ന്

“ഇതൊരു സദസ്സായതുകൊണ്ട് പറയുന്നില്ല!” സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം. മണി

ഇടുക്കി: സംസ്ഥാന സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ എംഎം മണി; എംഎൽഎയുടെ കടുത്ത ‘നാടൻ ഭാഷാ ‘പ്രയോഗം. ചെങ്കുളത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിൽ  നിര്‍മ്മിച്ച മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവ് കൂടിയായ മണിയുടെ ‘ഭാഷാപ്രയോഗങ്ങൾ.’  ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിട്ടും വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനത്തിന് എത്താത്തതാണ് എം എം മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞായിരുന്നു  മണി ആശാൻ

പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ: സംഭവം റസിഡൻസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങവേ

പാലക്കാട്: റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2,500 രൂപ വാങ്ങിയ പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്ക് ശ്രീജിത് ഗോപിനാഥ്  വിജിലൻസ് പിടിയിലായി. പാലക്കാട് അകത്തേത്തറ സ്വദേശിയാണ് ശ്രീജിത്. പാലക്കാട് കഞ്ചിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പാലക്കാട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ഇന്ന് ശ്രീജിത്ത് കയ്യോടെ പിടിയിലാകുന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിക്ക് ടിപ്പർ ലോറി വാങ്ങുന്നതിനായി വായ്പ എടുക്കുന്നതിനു വേണ്ടിയായിരുന്നു റസിഡൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. പഞ്ചായത്ത്

ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യു.ഡി.എഫ് തീരുമാനമെടുക്കും; സി.പി.എമ്മിനെതിരെ സതീശൻ

കൊച്ചി: ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ സി പി എം നൊപ്പം നിൽക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതു സഹയാത്രികരും നല്ല നേതാക്കളും അംഗങ്ങളും സി പി എമ്മിൽ നിന്നും അകന്നു കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘപരിവാറിന്റെ അതേവഴികളിലൂടെയാണ് സി.പി.എം കേരളത്തിൽ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . സി.പി.എമ്മിന്റെ അടിത്തറ ഇളകിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജി. സുധാകരന്‍ സ്വീകരിച്ച നിലപാട്. ജി.സുധാകരന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച്

എൽ.ഡി.എഫിൽ ആദ്യ സ്ഥാനാർത്ഥിയായി! ഇടുക്കിയിൽ റോഷി തന്നെ! തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ട് റോഷി അഗസ്റ്റിൻ എൽ.ഡി.എഫിൽ ആദ്യ സ്ഥാനാർത്ഥിയായി! ഇടുക്കിയിൽ റോഷി തന്നെ! തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ട് റോഷി അഗസ്റ്റിൻ

ROSHY AUGUSTINE JOSE K MANI

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിൻ മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിൻ നയിച്ച വികസന മുന്നേറ്റ യാത്രയുടെ സമാപന വേദിയിലായിരുന്നു ഈ നിർണ്ണായക പ്രഖ്യാപനം. ഇതോടെ സംസ്ഥാനത്ത് എൽ.ഡി.എഫ് പാളയത്തിൽ നിന്നുള്ള ആദ്യ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായി ഇത് മാറി. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ, തന്റെ തുടർച്ചയായ ആറാം വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ

രക്തദാനത്തിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഗേ പുരുഷന്മാർക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ, ഗേ ​പു​രു​ഷ​ന്മാ​ർ, സെ​ക്‌​സ് വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ ര​ക്തം ദാ​നം ചെ​യ്യു​ന്ന​തി​നെ​തി​രെ നി​ല​വി​ലു​ള്ള വി​ല​ക്ക് തു​ട​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. വി​ദ​ഗ്ധ സമി​തി​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​വും 2017-ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​റ്റേ​ണ്ട​തി​ല്ലെ​ന്നാ​ണ് കേ​ന്ദ്രത്തിന്‍റെ തീ​രു​മാ​നം.  രക്തദാനത്തിൽ നിന്നുള്ള ഈ മാറ്റിനിർത്തൽ വിവേചനമല്ലെന്നും മറിച്ച് ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലാണെന്നുമാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് എച്ച്ഐവി (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന