തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് അമ്മ, പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ച് ‘അമ്മ അശ്വതി

തിരുവനന്തപുരം: വാമനപുരം കണിച്ചോടിൽ ഒരു വയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അശ്വതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അശ്വതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന കുഞ്ഞിന്റെ അമ്മൂമ്മ വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ പായയിൽ കുഞ്ഞ് ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ കഴുത്തിൽ വിരലടയാളങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതരും അമ്മൂമ്മയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുട്ടിയ്ക്ക് വിട്ടുമാറാത്ത അസുഖങ്ങൾ വരുമായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്തതെന്നുമാണ് അശ്വതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്ക് മാനസികമായ അസ്വസ്ഥതകളുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനാണ് കുഞ്ഞിന്റെ അച്ഛൻ. അശ്വതിക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകൾ അച്ഛനൊപ്പമായിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇളയ കുഞ്ഞുമായി അശ്വതി കണിച്ചോടുള്ള സ്വന്തം വീട്ടിലെത്തിയത്.നിലവിൽ അശ്വതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുടുംബപ്രശ്നങ്ങൾ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.