ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികൾ, ഗേ പുരുഷന്മാർ, സെക്സ് വർക്കർമാർ എന്നിവർ രക്തം ദാനം ചെയ്യുന്നതിനെതിരെ നിലവിലുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ പുനഃപരിശോധനയ്ക്ക് ശേഷവും 2017-ലെ മാർഗനിർദേശങ്ങൾ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
രക്തദാനത്തിൽ നിന്നുള്ള ഈ മാറ്റിനിർത്തൽ വിവേചനമല്ലെന്നും മറിച്ച് ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലാണെന്നുമാണ് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് എച്ച്ഐവി (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന ‘ശാസ്ത്രീയ തെളിവുകൾ’ മുൻനിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രക്തം നൽകുന്ന വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
ദേശീയ രക്തപരിശോധനാ കൗൺസിലും ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയും ചേർന്ന് രൂപീകരിച്ച വിദഗ്ധ സമിതി വിഷയം വിശദമായി പഠിച്ചിരുന്നു. നിലവിലെ നിരോധനം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്. വിദഗ്ധ സമിതിയുടെ ശുപാർശ കൂടി പരിഗണിച്ച കേന്ദ്രം, നിലവിലെ രീതി തുടരുമെന്ന് അറിയിച്ചതോടെ കേസ് കൂടുതൽ വാദങ്ങൾക്കായി കോടതി മാറ്റി വെച്ചു.
കെ.സി.ആറിന്റെ മകള്‍ കെ.കവിതയുടെ പുതിയ നീക്കം. ബി.ആര്.എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു; ‘തെലങ്കാന ജാഗ്രതി’ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും


രാജ്യസഭയിൽ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം; “ദേവഗൗഡ ഞങ്ങളെ സ്നേഹിച്ചു, പക്ഷേ കല്യാണം കഴിച്ചത് മോദിയെ”; പ്രധാനമന്ത്രിക്കും ചിരിയടക്കാനായില്ല





