ഇടുക്കി: സംസ്ഥാന സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ എംഎം മണി; എംഎൽഎയുടെ കടുത്ത ‘നാടൻ ഭാഷാ ‘പ്രയോഗം. ചെങ്കുളത്ത് ഫിഷറീസ് വകുപ്പിന്റെ കീഴിൽ നിര്‍മ്മിച്ച മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവ് കൂടിയായ മണിയുടെ ‘ഭാഷാപ്രയോഗങ്ങൾ.’
ഫിഷറീസ് വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിട്ടും വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനത്തിന് എത്താത്തതാണ് എം എം മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞായിരുന്നു മണി ആശാൻ തുടങ്ങിയത്.
“ഞാന്‍ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേരെ. ഞങ്ങളെയൊക്കെ എന്തിനാ മെനക്കെടുത്തിയത്. അയാള്‍ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ. ഞാനും രാജയും മതി ഇത് ഉദ്ഘാടനംചെയ്യാന്‍. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്നത് പോലെയാ. തിരുവനന്തപുരത്ത് ഇരുന്നുളള ഒണ്ടാക്കല്, മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മള് പിറകേ നടക്കുവാ. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ വേറെ വല്ലതും പറയും. അത് ഞാന്‍ പറയുന്നില്ല. ഇതൊരു സദസ് ആയതിനാല്‍” സദസ്സിലെ സാക്ഷിനിർത്തി എംഎം മണി മന്ത്രിക്കെതിരെ കത്തിക്കയറുകയായിരുന്നു.
ഉടുമ്പൻചോല എംഎൽഎ മണിക്ക് പുറമെ ദേവികുളം എംഎൽഎ രാജയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ തിരുവനന്തപുരത്തിരുന്നു ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. നിയമസഭാംഗമാകുന്നതിനു മുൻപ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു എം എം മണി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
സഞ്ജു സാംസണെ ആദരിച്ച് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; സ്നേഹസമ്മാനമായി സച്ചിന്റെ ആത്മകഥയും
സഞ്ജു സാംസണെ ആദരിച്ച് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; സ്നേഹസമ്മാനമായി സച്ചിന്റെ ആത്മകഥയും







