കടകംപള്ളി സുരേന്ദ്രനെതിരെ നീക്കവുമായി ഉണ്ണികൃഷ്ണൻ പോറ്റി!തനിക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജാമ്യം ലഭിച്ച് താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഒരു കഴക്കൂട്ടം സ്വദേശിനി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നിൽ കടകംപള്ളി

യുഎൻഎ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിൻ ഷായുടെയും ഭാര്യയുടെയും 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടി. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ യുഎൻഎയുടെ അംഗത്വ ലെവികളും മറ്റ് ഫണ്ടുകളും സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി വൻതോതിൽ പണം തട്ടിയെന്നാണ് കേസ്. തൃശ്ശൂർ ക്രൈംബ്രാഞ്ച് നേരത്തെ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

മണ്ഡലകാലത്ത് ശബരിമലയിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ നിക്ഷേപം ; മാളികപ്പുറം മേല്‍ശാന്തി മാത്രം എസ്ബിഐയില്‍ നിക്ഷേപിച്ചത് 46 ലക്ഷമെന്ന് വിജിലന്‍സ്‌

എറണാകുളം: ശബരിമല മണ്ഡലകാലത്ത് സന്നിധാനം കേന്ദ്രീകരിച്ച് ശാന്തിമാരും ദേവസ്വം ജീവനക്കാരും കോടികളുടെ  പണമിടപാട് നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ചുരുങ്ങിയ കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി എട്ട് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മാളികപ്പുറം മേൽശാന്തി മാത്രം എസ്ബിഐ ബ്രാഞ്ചിൽ 46.51 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ സഹായി 1.17 ലക്ഷം രൂപയുടെ ഇടപാടും നടത്തിയിട്ടുണ്ട്. ധനലക്ഷ്മി

കാവലായി കേരള പോലീസ്, വേദിയൊരുക്കി ദൈവത്തിന്റെ സ്വന്തം നാട്; സാക്ഷിയായി പ്രമുഖര്‍, കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയും ഫര്‍ഹാനും അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വിവാഹിതരായി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വൈറൽ താരം മൊണാലിസ ഭോസ്‌ലെയ്ക്കും കാമുകൻ ഫർഹാനും വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർഹാനും തമ്മിലുള്ള പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇവർ കേരളത്തിന്റെ സംരക്ഷണം തേടിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു.

നാടിനെ നടുക്കി തുരുത്തിക്കര സ്വദേശിയായ ബി.എസ്.എഫ് ഉദ്യോഗസ്ഥന്റെ വിയോഗം; പശ്ചിമ ബംഗാളില്‍ സ്വയം വെടിവെച്ച് മരിച്ചു

കൊല്ലം: അതിര്‍ത്തി കാക്കുന്ന മലയാളി ജവാന്റെ വിയോഗവാര്‍ത്തയില്‍ നടുങ്ങി കൊല്ലം ശാസ്താംകോട്ട. കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിയും ബി.എസ്.എഫ് 67 ബറ്റാലിയന്‍ ഉദ്യോഗസ്ഥനുമായ സന്തോഷ് കുമാര്‍ (45) പശ്ചിമ ബംഗാളില്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവെച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. പശ്ചിമ ബംഗാളില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സന്തോഷ് കുമാര്‍ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക പോലീസ്

ഗണേഷിന് ‘കഷ്ടകാലം’ മാറുന്നില്ല; സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ വേഗത്തിലാകും; മന്ത്രിക്കു വന്‍ തിരിച്ചടി; വാളകത്തെ ‘അവിഹിത’ത്തിനൊപ്പം മറ്റൊരു ഏടാകൂടം

കൊല്ലം: സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാകുന്നത് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കടുത്ത ആശങ്കയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഗണേഷിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ, വിധി എത്രയും പെട്ടെന്ന് വരുമെന്ന ഭീതിയിലാണ് മന്ത്രി ക്യാമ്പ്. വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയായാല്‍ അത് തിരഞ്ഞെടുപ്പിന് മുന്‍പ് ഗണേഷിന് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കാം. തിരഞ്ഞെടുപ്പ് കാലത്ത് കോടതി നടപടികള്‍ തുടരുന്നത് തനിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും, എതിരാളികള്‍

ആലപ്പുഴയില്‍ ‘വിപ്ലവ’പ്പൊട്ടിത്തെറി! സുധാകരന്‍ വിമതനാകുന്നു; അമ്പലപ്പുഴയില്‍ സിപിഎമ്മിനെതിരെ ‘ജി’യുടെ പടയൊരുക്കം; വാട്സാപ്പ് ഗ്രൂപ്പ് റെഡി; ആലപ്പുഴയില്‍ സിപിഎം ‘റെഡ് അലര്‍ട്ടില്‍’

ആലപ്പുഴ: പതിറ്റാണ്ടുകളായി ചുവപ്പുകൊടി നെഞ്ചിലേറ്റിയ ജി. സുധാകരന്‍ ഒടുവില്‍ പടിയിറങ്ങുന്നു. സി.പി.എമ്മിലെ വിഭാഗീയതയിലും അവഗണനയിലും പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച സുധാകരന്‍, ഇക്കുറി അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. നാളെ രാവിലെ 11 മണിക്ക് പുന്നപ്രയിലെ വസതിയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. സുധാകരന്‍ പാര്‍ട്ടി വിട്ടാല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനൊപ്പം പോകാതിരിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സുധാകരന്റെ പഴയകാല വിവാദങ്ങള്‍ ചര്‍ച്ചയാക്കി അദ്ദേഹത്തെ

അടുപ്പുകള്‍ പുകയില്ല; വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല; ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്; കേരളത്തിലെ തട്ടുകടകളെല്ലാം പ്രതിസന്ധിയിലേക്ക്

കൊച്ചി: രാജ്യത്തെ അടുക്കളകള്‍ നിശബ്ദമാകുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ രാജ്യം കടുത്ത ഭക്ഷണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ധന വിതരണ ശൃംഖലയെ തകര്‍ത്തെറിഞ്ഞതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൊച്ചി നഗരത്തിലെ എണ്ണായിരത്തോളം ഹോട്ടലുകളെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്. സിലിണ്ടറുകളുടെ സ്റ്റോക്ക് തീര്‍ന്നതോടെ പല പ്രമുഖ ഹോട്ടലുകളും മെനുവില്‍ വെട്ടിക്കുറയ്ക്കല്‍ നടത്തിത്തുടങ്ങി. ബിരിയാണി, പൊറോട്ട, ദോശ: കൂടുതല്‍ സമയം പാചകം ചെയ്യേണ്ടി വരുന്ന വിഭവങ്ങള്‍ പലയിടത്തും ലഭ്യമല്ല. വേഗത്തില്‍

ആരാണ് കുംഭമേളയിലെ ഈ ‘മൊണാലിസ’? പ്രണയത്തിനായി അനന്തപുരിയില്‍ അഭയം തേടി വൈറല്‍ സുന്ദരി! തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: കുംഭമേളയുടെ തിരക്കിനിടയില്‍ നിന്ന് സോഷ്യല്‍ മീഡിയയുടെ വെള്ളിത്തിരയിലേക്ക് നടന്നു കയറിയ മൊണാലിസ ഭോസ്ലെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ ഇക്കുറി ഒരു വൈറല്‍ വീഡിയോയുടെ പേരിലല്ല, മറിച്ച് തന്റെ പ്രണയത്തിന് സംരക്ഷണം തേടിയാണ് ഈ മധ്യപ്രദേശുകാരി കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തിയത്. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയായ മൊണാലിസ, 2025-ലെ പ്രയാഗ്രാജ് മഹാകുംഭമേളയ്ക്കിടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗംഗാതീരത്ത് മാലകളും രുദ്രാക്ഷവും വില്‍ക്കുകയായിരുന്ന ഈ പെണ്‍കുട്ടിയുടെ അപൂര്‍വ്വമായ കണ്ണുകളും വശ്യമായ മുഖഭാവവുമാണ് ‘മൊണാലിസ’ എന്ന പേര് അവള്‍ക്ക് നേടിക്കൊടുത്തത്. ലക്ഷക്കണക്കിന് ആളുകള്‍

ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കങ്ങളുമായി യു.ഡി.എഫ് ക്യാമ്പ്. തോറ്റവനെ വിജയിയാക്കിയും, പഴയ പുലിക്കുട്ടികളെ തിരിച്ചിറക്കിയും തലസ്ഥാനത്തിന്റെ ചുവപ്പ് കോട്ടകള്‍ തകര്‍ക്കാനാണ് ഇക്കുറി കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. എന്നാല്‍ ഈ സീറ്റ് വിഭജനത്തിന് പിന്നില്‍ രാഷ്ട്രീയക്കളികള്‍ക്കപ്പുറം വൈകാരികമായ ചില ‘അഡ്ജസ്റ്റ്മെന്റുകള്‍’ ഉണ്ടോ എന്നാണ് അണിയറയിലെ സംസാരം. ശശി തരൂര്‍ ഇക്കുറി നിയമസഭാ ഗോദയിലുണ്ടാകില്ലെന്നത് അണികളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ആ വിടവ് നികത്താന്‍ ‘അനന്തപുരിയുടെ കനല്‍ത്തരി’ കെ. മുരളീധരനെ