ലക്ഷ്യം ഇടതുകോട്ടകളിലെ വിള്ളല്‍; യുഡിഎഫ് പിന്തുണച്ചാലും കോണ്‍ഗ്‌സ് വേദികളില്‍ എത്തില്ല; ‘സ്വതന്ത്ര’ പരിവേഷത്തില്‍ വോട്ടുപിടിക്കാന്‍ സുധാകരന്‍

ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ തന്ത്രം. യുഡിഎഫ് പിന്തുണ ഉറപ്പാണെങ്കിലും, യുഡിഎഫ് വേദികളില്‍ പ്രത്യക്ഷപ്പെടാതെ തീര്‍ത്തും സ്വതന്ത്രമായ പരിവേഷം നിലനിര്‍ത്താനാണ് സുധാകരന്റെ തീരുമാനം. പാരമ്പര്യമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന വോട്ടുകളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധാകരന്‍ ഈ ‘സേഫ് ഡിസ്റ്റന്‍സ്’ തന്ത്രം പയറ്റുന്നത്. അമ്പലപ്പുഴയിലെ സിപിഎമ്മിന്റെ ഉറച്ച വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണ് സുധാകരന്റെ പ്രധാന ലക്ഷ്യം. യുഡിഎഫ് ചിഹ്നത്തിലോ അവരുടെ വേദികളിലോ പ്രത്യക്ഷപ്പെട്ടാല്‍ ഇടത് അനുഭാവികളായ

മുൻ ബാലതാരം ഹരിമുരളി പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ; ‘രസികനി’ലെ ആ കൊച്ചു മിടുക്കൻ ഇനി ഓർമ്മ

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ യുവനടൻ ഹരിമുരളി (27)പയ്യന്നൂർ അന്നൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്  കണ്ടെത്തിയത്. പ്രശസ്ത നാടക-സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും  പ്രസന്നയുടെയും മകനാണ്.  ആറര വയസ്സുള്ളപ്പോൾ ലാൽജോസ് ചിത്രം ‘രസികനി’ലൂടെയാണ് ഹരി വെള്ളിത്തിരയിലെത്തുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഹരി, അച്ഛനോടൊപ്പം നാടക ക്യാമ്പുകളിൽ പങ്കെടുത്ത അനുഭവസമ്പത്തുമായാണ് സിനിമയിലെത്തിയത്. ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’, ‘ഉലകം ചുറ്റും വാലിബൻ’ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. പഠനത്തിനായി സിനിമയിൽ നിന്ന്

കൊച്ചിയില്‍ അതീവ സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ ‘അര്‍മാദം’; തൃക്കാക്കര ഡിവിഷനിലെ ഒരു സി.ഐ വിജിലന്‍സ് പിടിയില്‍; സേനയ്ക്ക് നാണക്കേടായി ‘സ്പാ വീരന്‍’; സസ്‌പെന്‍ഷന്‍ ഉടന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരം അതീവ സുരക്ഷാ വലയത്തിലായിരിക്കെ, ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാതെ സ്പായില്‍ സമയം ചെലവഴിച്ച സി.ഐ വിജിലന്‍സ് പിടിയിലായി. തൃക്കാക്കര ഡിവിഷനിലെ സി.ഐയാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഇയാളെ കാണാതായത് പോലീസിനിടയില്‍ വലിയ ചര്‍ച്ചയായി. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കൊച്ചിയിലെ ഒരു സ്പായില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാന പരിപാടികളാണ് കൊച്ചിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍

അമ്പലപ്പുഴയില്‍ ‘സുധാകര വിസ്മയം’; അനുനയ നീക്കങ്ങള്‍ പാളി; സിപിഎമ്മിനെ ഞെട്ടിച്ച് സ്വതന്ത്രനായി കച്ചമുറുക്കി ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ മത്സരിക്കും

ആലപ്പുഴ: രാഷ്ട്രീയ കേരളം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്ന ആലപ്പുഴയിലെ ‘സുധാകര കടങ്കഥ’യ്ക്ക് അപ്രതീക്ഷിത ക്ലൈമാക്‌സ്. എം.എ. ബേബി നടത്തിയ മണിക്കൂറുകള്‍ നീണ്ട നയതന്ത്ര നീക്കങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍ വിളിയും ഫലം കണ്ടുവെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശ്വസിച്ചിടത്തുനിന്നാണ് പഴയ പടക്കുതിര കളി മാറ്റിയത്. പുന്നപ്രയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്റെ ഒടുവില്‍, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി ജി. സുധാകരന്‍ സിപിഎമ്മിനെ ഞെട്ടിച്ചു. ഇതോടെ ആലപ്പുഴയുടെ മണ്ണില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ക്കും വന്‍ അട്ടിമറികള്‍ക്കും കളമൊരുങ്ങി. രാവിലെ വാര്‍ത്താസമ്മേളനം

‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം വരുമോ? മന്ത്രി ഗണേഷനും ഭാര്യയും പുതിയ കരുക്കില്‍

തിരുവനന്തപുരം: മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിക്ക് നല്‍കിയതിനെച്ചൊല്ലിയുള്ള വിവാദം പുതിയ രാഷ്ട്രീയ പോര്‍മുഖമാകുന്നു. വാളകത്തെ പഴയ ‘5000 കാമുകി’ പരാമര്‍ശവും പുതിയ സ്വജനപക്ഷപാത ആരോപണങ്ങളും പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജ്യോതികുമാര്‍ ചാമക്കാലയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്ന് ഉറപ്പായി. ഇതിനിടെ മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്‍ സി.ഇ.ഒ ആയ ‘മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍’ എന്ന കമ്പനിക്ക് വഴിവിട്ട

മാധ്യമങ്ങൾ നൽകുന്നത് അഭ്യൂഹങ്ങൾ ; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: ഏറെ നാളായി രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. താൻ പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച സുധാകരൻ, ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.  വാർത്താസമ്മേളനം നടത്തുമെന്ന് സുധാകരൻ പ്രഖ്യാപിച്ചത് മുതൽ പാർട്ടി കേന്ദ്രങ്ങളിൽ വലിയ ആശങ്ക നിലനിന്നിരുന്നു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.  വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ ഡിൻ അക്കൗണ്ടിന് നിലവിൽ വാലിഡിറ്റിയില്ലെന്ന് കോടതി കണ്ടെത്തി. കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികൾക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇത് കൃത്യസമയത്ത് പുതുക്കാത്തതിനാലോ മറ്റ് സാങ്കേതിക കാരണങ്ങളാലോ അസാധുവായതിനെത്തുടർന്നാണ് ജനറൽ

കടകംപള്ളിക്കെതിരെ കുരുക്ക് മുറുകുന്നു: സ്വര്‍ണക്കടത്ത് കേസിലെ പുതിയ മൊഴികള്‍ കോടതിയിലേക്ക്; സിപിഎമ്മിന് പുതിയ തലവേദന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ പുതിയ വെളിപ്പെടുത്തലുകള്‍ സി.പി.എം മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും വഴിവിട്ട സഹായങ്ങളിലും കടകംപള്ളിയുടെ പങ്കിനെക്കുറിച്ച് സൂചിപ്പിക്കുന്ന നിര്‍ണ്ണായക മൊഴികള്‍ അന്വേഷണ ഏജന്‍സികള്‍ കോടതിക്ക് കൈമാറിയതോടെ സിപിഎം സംസ്ഥാന നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. എസ് ഐ ടിയുടെ റിപ്പോര്‍ട്ടും കടകംപള്ളിക്ക് എതിരാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാള്‍ നല്‍കിയ രഹസ്യമൊഴിയിലാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ്വര്‍ണ്ണക്കടത്തിന് ആവശ്യമായ രാഷ്ട്രീയ സഹായങ്ങളും ഉദ്യോഗസ്ഥതലത്തിലുള്ള

നടി ഹൻസിക മോട്ട്‌വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി; ഇരുവരുടെയും ആഡംബര വിവാഹം ജിയോ ഹോട്സ്റ്റാർ ഡോക്യൂമെന്ററിയായി സ്ട്രീം ചെയ്തിരുന്നു

മുംബൈ: തെന്നിന്ത്യൻ നടി ഹൻസിക മോട്ട്‌വാനിയും ബിസിനസുകാരനായ സോഹേൽ ഖതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെ നൽകിയ ഹർജി പരിഗണിച്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. വ്യക്തിപരമായ ഭിന്നതകൾ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് .  2022-ൽ ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടന്ന അതിഗംഭീരമായ ചടങ്ങിലായിരുന്നു ഹൻസികയുടെയും സോഹേലിന്റെയും വിവാഹം. സോഹേലിന്റെ ആദ്യ വിവാഹത്തിലെ വധു ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്നു എന്നത് അന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ താരവിവാഹത്തിന്റെ

എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നീക്കം. കേസിൽ പ്രതിയായത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണം തേടി നോട്ടീസ് നൽകിയത്. വിശദീകരണം ലഭിച്ചാലുടൻ പത്മകുമാറിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. അടുത്തിടെ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പത്മകുമാറിനെ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കഴിഞ്ഞ ദിവസം