കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നടപടി. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ ഡിൻ അക്കൗണ്ടിന് നിലവിൽ വാലിഡിറ്റിയില്ലെന്ന് കോടതി കണ്ടെത്തി. കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികൾക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇത് കൃത്യസമയത്ത് പുതുക്കാത്തതിനാലോ മറ്റ് സാങ്കേതിക കാരണങ്ങളാലോ അസാധുവായതിനെത്തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ വെള്ളാപ്പള്ളിക്ക് അയോഗ്യത കൽപ്പിച്ചത്.
പതിറ്റാണ്ടുകളായി എസ്എൻഡിപി യോഗത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന് ഈ കോടതി വിധി വലിയ രാഷ്ട്രീയ-സാമുദായിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.
ഗുരുവായൂരിൽ വോട്ട് ചോദിച്ചത് വർഗീയത പറഞ്ഞോ? ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; “50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല”; വീഡിയോ വിവാദത്തിൽ


‘വീണ്ടും തുടരും, നമ്മൾ തുടരും’ സർക്കാരിന്റെ പി ആർ ഡി പരസ്യത്തിൽ ഭാവന; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ




