പുതുശ്ശേരി പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ: സംഭവം റസിഡൻസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങവേ

പാലക്കാട്: റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2,500 രൂപ വാങ്ങിയ പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്ക് ശ്രീജിത് ഗോപിനാഥ്  വിജിലൻസ് പിടിയിലായി. പാലക്കാട് അകത്തേത്തറ സ്വദേശിയാണ് ശ്രീജിത്.
പാലക്കാട് കഞ്ചിക്കോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പാലക്കാട് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേയാണ് ഇന്ന് ശ്രീജിത്ത് കയ്യോടെ പിടിയിലാകുന്നത്.
വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിക്ക് ടിപ്പർ ലോറി വാങ്ങുന്നതിനായി വായ്പ എടുക്കുന്നതിനു വേണ്ടിയായിരുന്നു റസിഡൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ചുള്ളിമട എന്ന സ്ഥലത്ത് വച്ച് പരാതിക്കാരനിൽ നിന്നും  2,500 ശ്രീജിത് വാങ്ങുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.