ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ യു.ഡി.എഫ് തീരുമാനമെടുക്കും; സി.പി.എമ്മിനെതിരെ സതീശൻ

കൊച്ചി: ഉത്തമരായ കമ്മ്യൂണിസ്റ്റുകള്‍ സി പി എം നൊപ്പം നിൽക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതു സഹയാത്രികരും നല്ല നേതാക്കളും അംഗങ്ങളും സി പി എമ്മിൽ നിന്നും അകന്നു കഴിഞ്ഞതായി പ്രതിപക്ഷ നേതാവ് പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഘപരിവാറിന്റെ അതേവഴികളിലൂടെയാണ് സി.പി.എം കേരളത്തിൽ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു .
സി.പി.എമ്മിന്റെ അടിത്തറ ഇളകിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജി. സുധാകരന്‍ സ്വീകരിച്ച നിലപാട്. ജി.സുധാകരന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സതീശൻ അറിയിച്ചു.
ഗണേഷ് കുമാര്‍ വിഷയത്തില്‍ അവനോടൊപ്പമാണോ അവളോടൊപ്പമാണോ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്നത് എന്തൊരു നിലപാടാണ്. ചന്ദ്രനിലേക്ക് പോകുകയാണെന്നും തിരിച്ച് വരികയാണെന്നും പറഞ്ഞ് ഉയര്‍ത്തിക്കാട്ടിയ കപ്പ് ഉടഞ്ഞു പോയോയെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പ്രചരണത്തിന് മാത്രം ഖജനാവില്‍ നിന്നും കോടികളാണ് ചെലവഴിക്കുന്ന തെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രചരണം നടത്തുന്നത്.  എൽഡിഎഫ് സർക്കാർ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു .
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.