പത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പത്തനാപുരം മാറുന്നു. സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനായി സൂപ്പര്‍ താരം മോഹന്‍ലാല്‍ ഇത്തവണയും പ്രചാരണത്തിന് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം തനിക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ഗണേഷ് കുമാറിന്റെ വിലയിരുത്തല്‍. മുന്‍പ് 2016-ലെ തിരഞ്ഞെടുപ്പിലും മോഹന്‍ലാല്‍ ഗണേഷിനായി പത്തനാപുരത്ത് വോട്ട് ചോദിച്ച് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
തനിക്ക് എന്തെങ്കിലും ഒരു അത്യാവശ്യമോ ബുദ്ധിമുട്ടോ വന്നാല്‍ ആദ്യം ബന്ധപ്പെടുന്ന സുഹൃത്തുക്കളെക്കുറിച്ച് മനസ്സുതുറന്ന് കെ.ബി. ഗണേഷ് കുമാര്‍ നല്‍കുന്നതും എത് ഘട്ടത്തിലും ലാല്‍ കൂടെയുണ്ടാകുമെന്നാണ്. സിനിമാ-രാഷ്ട്രീയ മേഖലകളില്‍ ഒട്ടേറെ സ്നേഹിക്കുന്നവരുണ്ടെങ്കിലും ആപത്തുകാലത്ത് ആദ്യം ഓടിയെത്തുന്നത് ആരൊക്കെയാണെന്ന ഒരു യൂട്യൂബ് ചാനല്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗണേഷ് കുമാര്‍. അടുത്ത സുഹൃത്തായ ബാലഗോപാലിനെയാണ് ആദ്യം താന്‍ വിളിക്കുകയെന്നും ഗണേഷ് കുമാര്‍ പറയുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് ബാലഗോപാല്‍.
തനിക്കെന്തെങ്കിലും പ്രശ്നമുണ്ടെന്ന വാര്‍ത്ത കണ്ടാല്‍ നടന്‍ മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എവിടെ നിന്നാണെങ്കിലും വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ വിളിക്കുകയോ അല്ലെങ്കില്‍ ‘മോനെ കുഴപ്പമൊന്നുമില്ലല്ലോ’ എന്ന് ഒരു വാട്സ്ആപ്പ് മെസ്സേജ് എങ്കിലും അയക്കുകയോ ചെയ്യും. സ്നേഹമാണ് വീക്ക്നെസ്സ്: അത്തരത്തിലുള്ള സ്നേഹവും കരുതലും വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിനതീതമായി തനിക്ക് എല്ലാവരുമായി നല്ല സൗഹൃദമുണ്ടെന്നും, സ്നേഹമാണ് തന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണ പത്തനാപുരത്ത് ഗണേഷ് കുമാറിന് നേരിടേണ്ടി വരുന്നത് കടുത്ത വെല്ലുവിളിയാണ്. കോണ്‍ഗ്രസിനായി കഴിഞ്ഞ തവണത്തെ ശക്തനായ സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാല വീണ്ടും അങ്കത്തിനിറങ്ങുമ്പോള്‍, ബി.ജെ.പി പിന്തുണയോടെ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാരും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ ജനപിന്തുണയുള്ള അഖില്‍ മാരാര്‍ പത്തനാപുരത്ത് ഇറങ്ങുന്നത് ഗണേഷ് കുമാറിന്റെ ഉറച്ച വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന് എന്‍.ഡി.എ കണക്കുകൂട്ടുന്നു. ഈ വെല്ലുവിളികളെ മറികടക്കാനാണ് തന്റെ ഉറ്റസുഹൃത്ത് കൂടിയായ മോഹന്‍ലാലിനെ വീണ്ടും പ്രചാരണക്കളത്തിലേക്ക് ഗണേഷ് കുമാര്‍ ക്ഷണിക്കുന്നത്.
സിനിമയും രാഷ്ട്രീയവും നേര്‍ക്കുനേര്‍ പോരാടുന്ന പത്തനാപുരത്ത് മോഹന്‍ലാലിന്റെ വരവ് വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, അഖില്‍ മാരാര്‍ പത്തനാപുരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗണേഷ് കുമാറിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്വന്റി ട്വന്റി വഴി എന്‍.ഡി.എയുടെ ഭാഗമായി അഖില്‍ എത്തുന്നതോടെ യുവാക്കളുടെയും സിനിമ-റിയാലിറ്റി ഷോ ആരാധകരുടെയും വലിയൊരു വിഭാഗം അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നേക്കാം.
ഈ ഭീഷണി നേരിടാനാണ് മോഹന്‍ലാലിനെപ്പോലൊരു അതികായനെ തന്റെ പ്രചാരണത്തിന്റെ മുന്‍നിരയില്‍ നിര്‍ത്താന്‍ ഗണേഷ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തെന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തുന്ന റോഡ്ഷോകള്‍ മണ്ഡലത്തില്‍ ഗണേഷിന് അനുകൂല തരംഗമുണ്ടാക്കുമെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. സിനിമയും രാഷ്ട്രീയവും ബിഗ് ബോസ് തരംഗവും ഇടകലരുന്ന പത്തനാപുരത്ത് മോഹന്‍ലാലിന്റെ സാന്നിധ്യം ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ ഗണേഷിന് കരുത്തായി മാറും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരിയര്‍ തകരുമെന്ന് ഭയന്നു! കാന്താരയില്‍ വില്ലത്തിയായി വന്ന് ഞെട്ടിച്ച രുക്മിണി വസന്ത് ഇനി ‘ടോക്സിക്കില്‍’ യഷിന്റെ നായിക





