തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി പുതിയ തന്ത്രം മെനയുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വലംകൈയ്യും കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ട്രഷററുമായ കെ.എസ്. ബാലഗോപാല്‍ ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. ആന്റണി രാജുവിന്റെ അയോഗ്യത മുന്നണിക്ക് വെല്ലുവിളിയായ സാഹചര്യത്തില്‍, നഗരത്തില്‍ വലിയ സ്വാധീനമുള്ള ബാലഗോപാലിനെ ഇറക്കി സീറ്റ് പിടിക്കാനാണ് സി.പി.എം നീക്കം.
വീണത് ‘ജട്ടി’ക്കേസില്‍; ആന്റണി രാജുവിന് തിരിച്ചടി
ഓസ്ട്രേലിയന്‍ പൗരനെ ലഹരിക്കേസില്‍ നിന്ന് രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ആന്റണി രാജുവിന് ശിക്ഷാവിധി വന്നതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി കൂടി തള്ളിയതോടെ, ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റ് കേരള കോണ്‍ഗ്രസ് (ബി) ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ സജീവമായത്. പത്തനാപുരത്തിന് പുറമെ തലസ്ഥാനത്തും ഒരു സീറ്റ് വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന.
മുടവന്മുകളില് ലാലിസം രാവിലെ എത്തി; പൃഥ്വിയും വോട്ട് ചെയ്തു; കേരളം വിധി എഴുതുമ്പോള്‍
കാറുകളോടുള്ള കമ്പം; ആഭരണം വിറ്റും ബെന്‍സ് വാങ്ങി
വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ബാലഗോപാല്‍. മരുന്നുകളുടെ വിതരണ ശൃംഖലയായ ‘ദേവി ഫാര്‍മ’യുടെ ഉടമയായ അദ്ദേഹത്തിന് വാഹനങ്ങളോടുള്ള ഭ്രമം ബാല്യകാലം മുതലേയുള്ളതാണ്. 1996-ല്‍ തന്റെ ആദ്യ ബെന്‍സ് സ്വന്തമാക്കാന്‍ കയ്യില്‍ പണമില്ലാതിരുന്നപ്പോള്‍, വീട്ടിലെ ആഭരണങ്ങള്‍ വിറ്റും ഉള്ള പണം മുഴുവന്‍ സ്വരൂപിച്ചുമാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. ഇന്ന് ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ ബാലഗോപാലിനുണ്ട്.
31 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍; മൊബൈലിലും ‘ലക്കി’ സ്റ്റാര്‍
കേരളത്തിലെ വാഹനപ്രേമികള്‍ക്കിടയില്‍ ബാലഗോപാല്‍ ഒരു ഹീറോയാണ്. പുത്തന്‍ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാറിന് ‘കെ.എല്‍ 01 സി.കെ 1’ എന്ന നമ്പര്‍ സ്വന്തമാക്കാന്‍ അദ്ദേഹം ലേലത്തില്‍ മുടക്കിയത് 31 ലക്ഷം രൂപയാണ്. ദക്ഷിണേന്ത്യയിലെ തന്നെ റെക്കോര്‍ഡ് തുകയായിരുന്നു ഇത്. ഇതിനു മുന്‍പ് ലാന്‍ഡ് ക്രൂയിസറിനും ബെന്‍സിനും ലക്ഷങ്ങള്‍ മുടക്കി ഒന്ന് എന്ന നമ്പര്‍ അദ്ദേഹം വാങ്ങിയിട്ടുണ്ട്. വാഹനങ്ങളില്‍ മാത്രമല്ല, ബാലഗോപാലിന്റെ മൊബൈല്‍ നമ്പറുകളിലും ഫാന്‍സി നമ്പറുകളുടെ പൂരമാണ്. പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള എല്ലാ അക്കങ്ങളുടെയും ഒരേ സീരീസിലുള്ള നമ്പറുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
ഗണേഷിന്റെ ‘ചങ്ക്’ ബ്രദര്‍
മന്ത്രി ഗണേഷ് കുമാറും ബാലഗോപാലും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അപ്പുറമാണ്. 1995-ല്‍ ഷാജി കൈലാസ് ചിത്രം ‘കമ്മീഷണറു’ടെ ലൊക്കേഷനില്‍ വെച്ച് തുടങ്ങിയ സൗഹൃദം ഇന്ന് രക്തബന്ധത്തേക്കാള്‍ ദൃഢമാണ്. ഗണേഷ് കുമാറിന് വാഹന കമ്പം തലയ്ക്കു പിടിച്ചതിന് പിന്നിലും ബാലഗോപാലാണെന്ന് പറയപ്പെടുന്നു. പുതിയ കാര്‍ വാങ്ങിയാല്‍ അത് ആദ്യം ഓടിക്കാന്‍ നല്‍കുന്നത് ഗണേഷിനാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ മന്ത്രിയും സ്പീക്കറും എത്തിയത് ഈ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നു.
സ്ഥാനാര്‍ത്ഥിത്വം നഗരത്തിന് ഗുണകരമാകുമോ?
തിരുവനന്തപുരത്തെ വ്യാപാരി വ്യവസായി സമൂഹത്തിനിടയിലും സിനിമാ മേഖലയിലും ബാലഗോപാലിന് വലിയ സ്വാധീനമുണ്ട്. സിനിമാ നിര്‍മ്മാതാവ് കൂടിയായതിനാല്‍ താരപ്രചാരണം വഴി വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. ദേവി ഫാര്‍മയിലൂടെയുള്ള ബിസിനസ്സ് മികവും രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും ബാലഗോപാലിന് അനുകൂല ഘടകങ്ങളാണ്.
‘ഗുരുവായൂരപ്പന്റെ അനുഗ്രഹവും എന്റെ പാര്‍ട്ടി ചെയര്‍മാനായ ഗണേശന്റെ അശ്രാന്ത പരിശ്രമവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ജനസേവനം നടത്താനാണ് ആഗ്രഹം,’ – കെ.എസ്. ബാലഗോപാല്‍ പറയുന്നു.


ആത്മീയ നേതൃത്വത്തിന് മുകളില്‍ സൈനിക ശക്തി ആധിപത്യം ഉറപ്പിക്കുന്നു? ഇറാനില്‍ സൈനിക അട്ടിമറിയോ? അധികാരക്കൈമാറ്റത്തിന്റെ മുള്‍മുനയില്‍ ഇറാന്: കാവിയാര്‍ തീരങ്ങളില്‍ പടരുന്ന നിഴല്‍യുദ്ധം; യുദ്ധം തുടരാന്‍ സാധ്യത ഏറെ





