സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി: സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ‘വാർ റൂം’ തുറന്നു

തിരുവനന്തപുരം: കേരളത്തിൽ പാചകവാതക വിതരണത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ‘വാർ റൂം’ പ്രവർത്തനം തുടങ്ങി. പ്രതിസന്ധി മുതലെടുത്ത് നടത്തുന്ന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സിലിണ്ടറുകളുടെ ലഭ്യതയും വിതരണവും സൂക്ഷ്മമായി നിരീക്ഷിക്കാൻ സിവിൽ സപ്ലൈസ് ആസ്ഥാനത്ത് വാർ റൂം സജ്ജമാക്കി.
 വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു. വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്ന സർക്കാരിന്റെ അഭ്യർത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഐ.ഒ.സി ഉൾപ്പെടെയുള്ള ഓയിൽ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്.
ഹോട്ടൽ-റസ്റ്റോറന്റ് മേഖലയെ വലിയ രീതിയിൽ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധി വരും ദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വിതരണത്തിൽ ക്രമക്കേട് കാട്ടുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.