ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ നിർണ്ണായക ഉത്തരവ്. പാചകവാതക വിതരണം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഹോട്ടലുകൾക്ക് ഇനി മുതൽ എൽപിജി നൽകില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്ക് പാചകവാതക വിതരണം ഉണ്ടാകില്ല. ഇവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ണ്ണം; കോണ്‍ഗ്രസ് 95 സീറ്റില്‍, ലീഗിന് 27; അന്‍വര്‍ ബേപ്പൂരില്‍
ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട സമിതി വിതരണം ഉറപ്പാക്കാൻ മേൽനോട്ടം വഹിക്കും.ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി നിർദ്ദേശം നൽകി. ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാനാണ് ഈ നീക്കം.
മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ആഗോള എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ബാരലിന് 100 ഡോളർ കടന്ന വില 90 ഡോളറിന് താഴെയെത്തി. ഇറാൻ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനമാണ് വിപണിയിൽ പ്രതിഫലിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് നടത്തിയ ഫോൺ ചർച്ചകളും വിതരണ തടസ്സമുണ്ടാകുമെന്ന ആശങ്കകൾക്ക് അയവുണ്ടാക്കി.
നിലവിൽ രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. എങ്കിലും വെല്ലുവിളികൾ മുന്നിൽക്കണ്ട് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.


കെ റെയിലിന് പിന്‍ഗാമിയായി വന്ന ആര്ആര്ടിഎസിനും കേന്ദ്രത്തിന്റെ ചുവപ്പുക്കൊടി! 200 കിലോമീറ്റര്‍ സ്വപ്നം പൊലിയും; പകരം വരുന്നത് 165 കിലോമീറ്റര്‍ വേഗതയില്‍ റെയില്‍വേയുടെ പാതകള്‍; കേരളത്തിന്റെ റെയില്‍ സ്വപ്നങ്ങള്‍ക്ക് പുതിയ ട്വിസ്റ്റ്; പിണറായി പദ്ധതിയെ കേന്ദ്രം തള്ളും





