സിപിഎം സംസ്ഥാന സമിതി അംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് തവണ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.

 1951-ൽ ജനിച്ച ഇ എൻ മോഹൻദാസ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ഡിവൈഎഫ്‌ഐയുടെ മലപ്പുറം പ്രഥമ ജില്ലാ പ്രസിഡന്റായിരുന്നു. 2018-ലെ പെരിന്തൽമണ്ണ സമ്മേളനത്തിലും 2021-ലെ തിരൂർ സമ്മേളനത്തിലും അദ്ദേഹം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി.റെയ്‌ഡ്‌കോ വൈസ് ചെയർമാൻ.ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്.

മണ്ണഴി എയുപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം 2007-ലാണ് വിരമിച്ചത്. റിട്ട. അധ്യാപിക കെ. ഗീതയാണ് ഭാര്യ. ഡോ. ദിവ്യ, ധ്യാൻ മോഹൻ എന്നിവർ മക്കളാണ്. ഡോ. പി പി ജയപ്രകാശൻ, ശ്രീജിഷ എന്നിവർ മരുമക്കളാണ്. ഇ എൻ മോഹൻദാസിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.