തിരുവനന്തപുരം: രാജ്യത്തെ ഒന്നാം നമ്പർ അന്വേഷണ ഏജൻസിയായ സി ബി ഐ യുടെ പുതുവർഷത്തിലെ ആദ്യ കേസുകളിലൊ ന്ന് തിരുവനന്തപുരത്ത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്സ്റ്റേഷൻ പരിധിയിൽ 2004 ഡിസംബർ അവസാനം നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് 11 വർഷങ്ങൾക്ക് ശേഷം സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2026 ജനുവരി ഒന്നിന് രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ ഇൻസ്പെക്ടർ എൻ ബിജുവാണ്. സി ബി ഐ യുടെ സ്പെഷ്യൽ ക്രൈം ബ്രാഞ്ച് യൂണിറ്റായ തിരുവനന്തപുരം യൂണിറ്റിന്റെ മേധാവിയും പോലീസ് സൂപ്രണ്ടുമായ ദിവ്യ സാറാ തോമസ് ഐ പി എസ് ന്റെ മേൽനോട്ടം വഹിക്കുന്നു മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതാരാണെന്ന് കണ്ടെത്താനോ പ്രതിയെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
പെരിന്തൽമണ്ണ- കൊളത്തൂർ പബ്ലിക്ക് റോഡിൽ പുത്തനങ്ങാടി ഭാഗത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ 2004 ഡിസംബർ 28നാണ് മൃതദേഹം കാണപ്പെടുന്ന ത്. മഞ്ഞ നിറത്തിലുള്ള പാവാടയും മഞ്ഞ ബ്ലൗസും ധരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടായിരുന്നു.
പെരിന്തൽമണ്ണ പോലീസ് ഈ കേസ് 2009 വരെ അന്വേഷിച്ചെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചോ പ്രതിയെക്കു റിച്ചോ യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് തെളിയേണ്ട കേസുകളുടെ പട്ടികയിൽ പെടുത്തി ഈ കേസ് അവസാനിപ്പിച്ച് പെരിന്തൽമണ്ണ പോലീസ് കോടതികയ്ക്ക് റിപ്പോർട്ട് നൽകി.പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-1 ഈ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
കേസിൽ സംശയിച്ച് പോലീസ് പലവട്ടം ചോദ്യം ചെയ്ത പെരിന്തൽമണ്ണ സ്വദേശി പി അബു എന്നയാൾ കേസന്വേണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് 2001ൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാന ത്തിൽ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.
2022 സെപ്റ്റംബർ 19ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഡിവൈ എസ് പി റെജി പി കുന്നപറമ്പൻ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
ക്രൈംബ്രാഞ്ച് അന്വേഷണ വും എങ്ങും എത്താതാ യതോടെ പഴയ പരാതിക്കാരനായ അബു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് 2025ൽ ഹർജിയുമായി വീണ്ടും ഹൈക്കോടതിയിൽ എത്തി. ഹർജി പരിഗണിച്ച ജസ്റ്റിസ് ജി ഗിരീഷ് അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിടുകയായിരുന്നു.
കേസിൽ സംശയിക്കപ്പെട്ട അബുവിന്റെ ജീപ്പ് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം കൊണ്ടുവരാൻ ഉപയോഗിച്ചത് ഈ ജീപ്പ് ആയിരുന്നു എന്ന സംശയത്തിൻ മേലായിരുന്നു പോലീസിന്റെ ഈ നടപടി. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി
മോദിയും, അമിത്ഷായും രാജ്യദ്രോഹികൾ ; ഭരണഘടനയെ നശിപ്പിക്കുന്നെന്ന് രാഹുൽ ഗാന്ധി





