ട്രംപും റിലയന്‍സും കൈകോര്‍ക്കുന്നു; അമേരിക്കയില്‍ വമ്പന്‍ നിക്ഷേപവുമായി റിലയന്‍സ്;ടെക്‌സസില്‍ 27 ലക്ഷം കോടിയുടെ നിക്ഷേപം

അമേരിക്കൻ ഊർജ്ജ മേഖലയെയും ആഗോള വിപണിയെയും ഒരുപോലെ ഞെട്ടിക്കുന്ന വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ റിലയൻസ് ഇൻഡസ്ട്രീസ്  അമേരിക്കയിൽ നടത്തുന്ന 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ) നിക്ഷേപം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയിലെ പ്രധാന ഷിപ്പിംഗ് ഹബ്ബായ ടെക്സസിലെ പോർട്ട് ഓഫ് ബ്രൗൺസ്വില്ലിലാണ്  ഈ കൂറ്റൻ എണ്ണശുദ്ധീകരണ ശാല വരുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ അമേരിക്കയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ പുതിയ റിഫൈനറിയാണിത്. ‘അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്’, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

“അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്” എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ റിലയൻസ് ഗ്രൂപ്പിനും മുകേഷ് അംബാനിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.ആഭ്യന്തര ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വൻതോതിലുള്ള കയറ്റുമതിയും ഈ പദ്ധതി ലക്ഷ്യമിടുന്നു.പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ അമേരിക്കയിൽ സൃഷ്ടിക്കപ്പെടും.ഊർജ്ജ ഉല്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം.

പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. വെനസ്വേലയിൽ നടത്തിയ സൈനിക നീക്കങ്ങളും ഇറാന് മേലുള്ള സമ്മർദ്ദവും ചേർത്ത് വായിക്കുമ്പോൾ, ലോകത്തിലെ എണ്ണ വിപണിയിൽ പൂർണ്ണ ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.