ന്യൂഡൽഹി: കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന 33-കാരനായ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജീവൻ നിലനിർത്തുന്നതിനുള്ള ഉപകരണങ്ങൾ പിൻവലിക്കണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി. വ്യക്തികൾക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ; പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്!
പഞ്ചാബ് സ്വദേശിയായ ഹരീഷ് റാണ തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ഗുരുതരമായ അവസ്ഥയിലായത്. തലച്ചോറിനേറ്റ ക്ഷതം കാരണം കഴിഞ്ഞ 13 വർഷമായി അദ്ദേഹം കിടപ്പിലായിരുന്നു. ഹരീഷിന്റെ ആരോഗ്യസ്ഥിതിയിൽ യാതൊരു പുരോഗതിയുമില്ലെന്ന മെഡിക്കൽ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് കോടതി രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചത്.
വൈദ്യസഹായം പിൻവലിക്കുന്ന നടപടികൾ തികച്ചും മാന്യമായ രീതിയിൽ മാത്രമേ ചെയ്യാവൂ എന്ന് കോടതി കർശന നിർദ്ദേശം നൽകി.എയിംസ് ആശുപത്രി അവരുടെ പാലിയേറ്റീവ് കെയർ സെന്ററിൽ ഇതിനായി പ്രവേശനം അനുവദിക്കണം.ചികിത്സ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് മെഡിക്കൽ ബോർഡുകളിൽ നിന്ന് അറിയിപ്പ് സ്വീകരിക്കാൻ ഹൈക്കോടതികൾ ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകണം


ഇന്ന് അര്‍ദ്ധരാത്രി 12 കഴിഞ്ഞാല്‍ വണ്ടി പുറത്തിറക്കണ്ട; പണി കിട്ടും… രാജ്യം മൊത്തം പണിമുടക്ക്; പക്ഷേ കേരളത്തില്‍ മാത്രം ‘അടച്ചുപൂട്ടല്‍’; സാധാരണക്കാരന്റെ നടുവൊടിക്കാന്‍ വീണ്ടുമൊരു കരിദിനം





