തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. ജനവികാരം അനുകൂലമാക്കാന്‍ ലക്ഷ്യമിട്ട് ഒട്ടേറെ ജനപ്രിയതീരുമാനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് ചർച്ചകൾ അവസാന ഘട്ടത്തിൽ; നേതാക്കൾ ഡൽഹിയിലേക്ക്
എല്‍.ഡി.എഫിന്റെ പ്രധാന വാഗ്ദാനമായ സാമൂഹ്യ സുരക്ഷാ പെന്ഷന് 2000 രൂപയില്‍ നിന്ന് 2,500 രൂപയായി വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം ഈ ബജറ്റിലുണ്ടായേക്കും.കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളില്‍ പകുതിയെങ്കിലും അനുവദിക്കുമെന്നും ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുമെന്നും ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, കെ-ഫോണ്‍ രണ്ടാം ഘട്ടം എന്നിവയ്ക്കായി കൂടുതല്‍ തുക വകയിരുത്തിയേക്കാം.
തീരദേശ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.സംസ്ഥാനം 6.19 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യൂ വരുമാനത്തിലെ കുറവും കേന്ദ്ര വിഹിതത്തിലെ നിയന്ത്രണങ്ങളും സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കി നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കാനായിരിക്കും മന്ത്രിയുടെ ശ്രമം.
സി.പി.എമ്മിന് തിരിച്ചടിയായി വിമതരുടെ മുന്നേറ്റം







