സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി. എമ്മിന് കനത്ത തിരിച്ചടിയേകി പാർട്ടി വിമതരായ ജി. സുധാകരന്റെയും, വി. കുഞ്ഞികൃഷ്ണന്റെയും മുന്നേറ്റം. ഇതിൽ മുന്‍മന്ത്രിയായ ജി.സുധാകരന് അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന്റെ എച്ച് സലാമിനെ പിന്തള്ളി 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
പയ്യന്നൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ വി.കുഞ്ഞികൃഷ്ണന് 3884 വോട്ടുകള്‍ക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിലാണ് കുഞ്ഞികൃഷ്ണന് സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനാണ് ഇവിടെ കുഞ്ഞികൃഷ്ണന്റെ എതിരാളി .
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കണ്ണൂരിലും പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന് വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു. അഞ്ചാം റൗണ്ട് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ടി കെ ഗോവിന്ദന് 6363 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.


സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





