ഗണേഷിന് ‘ഗെറ്റ് ഔട്ട്’ അടിക്കാന്‍ പിണറായി! പഴയ തെറ്റ് ആവര്‍ത്തിച്ചു; തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാറ്റിച്ചു; സിപിഐ കട്ടക്കലിപ്പില്‍; മന്ത്രിസ്ഥാനം തെറിക്കാന്‍ മണിക്കൂറുകള്‍ മാത്രം? മന്ത്രി ഗണേഷ് കുമാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: പഴയ പടിയിറക്കം ആവര്‍ത്തിക്കാന്‍ ഗണേഷ് കുമാറിന് ഇനി അധിക സമയം വേണ്ടിവരില്ലെന്ന് സൂചന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ഗാര്‍ഹിക പീഡന – വഴിവിട്ട ബന്ധ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടക്കലിപ്പിലാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം നാറിനാണംകെട്ട വിവാദങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇടത് മുന്നണിയിലെ പ്രബല കക്ഷിയായ സിപിഐ. ഗണേഷിന്റെ വിടുവായത്തവും സ്വഭാവദൂഷ്യവും സര്‍ക്കാരിനെ മൊത്തത്തില്‍ പ്രതിക്കൂട്ടിലാക്കിയതോടെ, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വിടവാങ്ങി! കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം

കൊച്ചി: കേരളത്തെ നടുക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലെ ഇരയായ നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും മൂലം കുറച്ചുനാളായി ഇവർ ചികിത്സയിലായിരുന്നു. മൃതദേഹം നാളെ (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ സംസ്കരിക്കും. 2016 ഏപ്രിൽ 28-നായിരുന്നു രാജേശ്വരിയുടെ മകൾ ജിഷ പെരുമ്പാവൂരിലെ വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. മകളുടെ നീതിക്കായി വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിൽ രാജേശ്വരി സജീവമായിരുന്നു. ജിഷയുടെ മരണശേഷം

നിർഭയ നിശ പദ്ധതിക്ക് തിരിച്ചടിയായി മന്ത്രി ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നം; പോലീസ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: നിർഭയ നിശയുടെ ശോഭകെടുത്തി കേരള പോലീസ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുണ്ടായ പ്രശ്നത്തിൽ നാണംകെട്ട് കേരള പോലീസ്. സ്ത്രീ സുരക്ഷയ്ക്കായി കേരള പോലീസ് സംസ്ഥാന വ്യാപകമായി ആരംഭിച്ച ‘നിർഭയ നിശ’ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് ഒരു സ്ത്രീയായിട്ടും ബിന്ദു മേനോന് സംരക്ഷണം ഒരുക്കുന്നതിൽ കേരള പോലീസ് പരാജയപ്പെട്ടത്. ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലീസിൽ നിന്നുണ്ടായ അനുഭവം ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താണ് എന്നാണ് ഇപ്പോൾ

കൊല്ലം സിറ്റി പോലീസിന്റെ റെക്കോർഡ് നേട്ടം: 14 ദിവസത്തിനുള്ളിൽ 122 മൊബൈൽ ഫോണുകൾ കണ്ടെത്തി

കൊല്ലം: പതിനാലു ദിവസം, 122 മൊബൈൽ ഫോണുകൾ. മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ കണ്ടെത്തുന്നതിൽ റിക്കോർഡിട്ട് കൊല്ലം സിറ്റി പോലീസ്. സിറ്റി പോലീസ് ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് 122 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം ഇതിന്റെ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി യുടെ നിര്‍ദ്ദേശപ്രകാരമാണ് ഫെബ്രുവരി മൂന്നാംവാരം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. സിറ്റി പോലീസ് കമ്മിഷണർ എം.ഹേമലത, അഡിഷണൽ കമ്മിഷണർ ജെ കെ

കേരള വിജിലൻസിന് പുതിയ വെബ്സൈറ്റ്; ഉദ്ഘാടനം മനോജ് എബ്രഹാം നിർവ്വഹിച്ചു

തിരുവനന്തപുരം:  കേരളത്തിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻബ്യുറോയ്ക്ക് ഇനി പുതിയ വെബ് സൈറ്റ്. പൊതുജനങ്ങള്‍ക്ക് മികച്ച ആക്സസ്സിബിലിറ്റിയും ഉപയോക്തൃ അനുഭവവും ഉറപ്പാക്കുന്നതാണ് പുതിയ വെബ്സൈറ്റ്. നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വിജിലന്‍സ് ഡയറക്ടര്‍  മനോജ് എബ്രഹാം ഐ.പി.എസ് നിര്‍വ്വഹിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഔദ്യോഗിക വെബ്സൈറ്റ് സാങ്കേതികവിദ്യ, രൂപകല്‍പ്പന, ഉപയോക്തൃ ആക്സസ്സിബിലിറ്റി എന്നിവയുടെ കാര്യത്തില്‍ കാലഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ വെബ്സൈറ്റ് അനിവാര്യമായത്. തുടർന്നാണ് ഡയറക്ടര്‍  മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വെബ്‌സൈറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  എസ്ആര്‍വി ഇന്‍ഫോടെക്കിനായിരുന്നു

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒപി സമയം കൂട്ടി; തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടന; പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാരുടെ ഒപി  സമയം പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം ഒപി സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി വർദ്ധിപ്പിച്ചു. നേരത്തെ ഇത് ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്രണ്ടുമാരുടെ സമയം രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയായും, ഡെപ്യൂട്ടി സൂപ്രണ്ടുമാരുടേത് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയായും നിശ്ചയിച്ചു.

“സിപിഎമ്മുകാർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാതായോ?” സൈബർ സഖാക്കളെ തിരുത്തി മുഖ്യമന്ത്രി; വയനാട് ടൗൺഷിപ്പ് വിവാദത്തിൽ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ചു!

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇടത് സൈബർ ഇടങ്ങളിൽ മമ്മൂട്ടിക്കെതിരെ ഉയർന്ന കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സിപിഎമ്മുകാർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്ന വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്നും ആ നന്മയെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം പാർട്ടിയുടെ സൈബർ

ഗണേഷ് കുമാർ വിവാദം: മുഖ്യമന്ത്രിയും മകളും പ്രതിക്കൂട്ടിൽ; ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ സർക്കാരിനെ വെട്ടിലാക്കുന്നു

തിരുവനന്തപുരം:മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യയുമായുള്ള വിഷയത്തിൽ വെട്ടിലായി മുഖ്യമന്ത്രിയുടെ മകളും മുഖ്യമന്ത്രിയും. ഒപ്പം പൊതുമരാമത്തു വകുപ്പ് മന്ത്രിയും.ശനിയാഴ്ച മന്ത്രിയുടെ വാളകത്തെ കുടുംബവീട്ടിൽ പ്രശ്നമുണ്ടായപ്പോൾതന്നെ മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ച് വിവരം പറഞ്ഞിരുന്നു എന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെയും മകളെയും പൊതുമരാമത്തു മന്ത്രിയെയും വെട്ടിലാക്കിയിരിക്കുന്നത്. കുടുംബ വീട്ടിൽ ചെല്ലുമ്പോൾ മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു എന്നാണ് ബിന്ദുവിന്റെ വെളിപ്പെടുത്തൽ.ഇതിന്റെയെല്ലാം ചിത്രങ്ങൾ തന്റെ പക്കലു ണ്ടെന്നും ബിന്ദു

മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷപരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍! ‘കൊട്ടാരക്കരയില്‍ പിങ്ക് പോലീസ് എത്തിയോ?’ മാധ്യമങ്ങള്‍ സെലക്റ്റീവ്‌

പാലക്കാട്: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ പരിഹാസവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിയുടെ കുടുംബപ്രശ്നങ്ങളും പോലീസ് ഇടപെടലും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. കൊട്ടാരക്കര പ്രദേശത്തുനിന്ന് ഏതെങ്കിലും സ്ത്രീകൾ 112-ൽ വിളിച്ച് പോലീസ് സഹായം തേടിയിട്ടുണ്ടോ എന്നും, പിങ്ക് പോലീസ് അവിടെ എത്തിയിട്ടുണ്ടോ എന്നും താൻ ചോദിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ ചില വാർത്തകൾ നൽകുന്നതിൽ ‘സെലക്റ്റീവ്’ ആണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ബിന്ദു മേനോൻ; “പറയാനാകാത്ത അത്ര മോശം കാര്യങ്ങൾ കണ്ടു, തെളിവുകൾ കൈവശമുണ്ട്”; മുഖ്യമന്ത്രിയുടെ മകളെ വിവരമറിയിച്ചതായും വെളിപ്പെടുത്തൽ.

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ വീണ്ടും രംഗത്ത്. വാളകത്തെ വീട്ടിൽ താൻ കണ്ട കാര്യങ്ങൾ പറയാൻ കഴിയാത്തത്ര മോശമാണെന്നും അതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് ‘വട്ടാണെന്നും’ അതുകൊണ്ടാണ് 112-ൽ വിളിച്ചതെന്നുമുള്ള മന്ത്രിയുടെ പരാമർശത്തിന് മറുപടിയായാണ് ബിന്ദുവിന്റെ ഈ തുറന്നുപറച്ചിൽ. ആരോടും പറയാതെ ശനിയാഴ്ച വാളകത്തെ വീട്ടിലെത്തിയ ബിന്ദു, ബെഡ്‌റൂമിലേക്ക് ഓടിക്കയറിയപ്പോൾ കണ്ടത് അതീവ മോശമായ സാഹചര്യമാണെന്ന് പറഞ്ഞു. ഇത്