പാലക്കാട്: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ പരിഹാസവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിയുടെ കുടുംബപ്രശ്നങ്ങളും പോലീസ് ഇടപെടലും സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. കൊട്ടാരക്കര പ്രദേശത്തുനിന്ന് ഏതെങ്കിലും സ്ത്രീകൾ 112-ൽ വിളിച്ച് പോലീസ് സഹായം തേടിയിട്ടുണ്ടോ എന്നും, പിങ്ക് പോലീസ് അവിടെ എത്തിയിട്ടുണ്ടോ എന്നും താൻ ചോദിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ ചില വാർത്തകൾ നൽകുന്നതിൽ ‘സെലക്റ്റീവ്’ ആണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “എല്ലാ വാർത്തകളും മാധ്യമങ്ങൾ നൽകാറില്ല. ഗണേഷിനെ സംബന്ധിച്ച ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടത്. നിങ്ങൾ ചോദിക്കുന്നില്ല, അതുകൊണ്ട് ഞാനും ചോദിക്കുന്നില്ല,” എന്നായിരുന്നു രാഹുലിന്റെ ഒളിയമ്പ്.
മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഈ പ്രതികരണം
അകത്ത് പവർകട്ട്, പുറത്ത് കൊടുംചൂട്; കേരളത്തിൽ ഇപ്പോൾ പാമ്പും പവർകട്ടും മാത്രം”: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ


എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയുടെ ഫോൺ വിവരങ്ങൾ ശേഖരിക്കണം; ഭാഗികമായി തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി





