വിഴിഞ്ഞം കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ചു; 9 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി; രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ വെച്ച് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി. അപകടത്തിൽപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അപകടത്തെത്തുടർന്ന് കാണാതായ രണ്ട് പേർക്കായി കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. കൊല്ലം മരുതടി സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള ‘എം.ടി സോളിസ്’ എന്ന വ്യാപാര കപ്പലുമായി ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എറണാകുളത്തെ പഴയ ഗൺമാനെ തേടിയെത്തി! വർഷങ്ങൾക്കിപ്പുറം അപൂർവ്വ കൂടിക്കാഴ്ച;

കൊച്ചി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ തന്റെ പഴയ ജില്ലയായ എറണാകുളത്തെ മറന്നില്ല, ഒപ്പം പഴയ ഗൺമാനേയും. കേരള സന്ദർശന വേളയിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ തന്നെ വേണമെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ആവശ്യം അപ്പോൾ തന്നെ അംഗീകരിച്ച് സംസ്ഥാന പോലീസ് മേധാവി. 2002 ൽ  എറണാകുളം ജില്ലാ കളക്ടറായിരിക്കെ  ഗൺമാനായിരുന്ന സാബു വർഗീസിനെയാണ് സുരക്ഷാ ചുമതലകൾക്കായി ഗ്യാനേഷ് കുമാർ  ആവശ്യപ്പെട്ടത്.നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിൽ എത്തിയതായിരുന്നു അദ്ദേഹം.

വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത് മര്യാദകേടാണ്; സ്വന്തം വകുപ്പിലെ ജീവനക്കാരോട് യജമാന ഭാവത്തില്‍ പെരുമാറുന്ന മന്ത്രിക്കു സമനില തെറ്റി! ഗണേഷിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പരിഹസിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധിയെന്നാണെന്നും ബാലകൃഷ്ണപിള്ള എന്നല്ലെന്നും മന്ത്രി മനസ്സിലാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ ‘വഴിയില്‍ കിടക്കുന്നവന്‍’ എന്ന് അധിക്ഷേപിച്ച മന്ത്രിയുടെ നടപടി മര്യാദകേടാണെന്നും ഇതിന് വരുംദിവസങ്ങളില്‍ രാഷ്ട്രീയമായി മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് കയറുന്ന ശൈലിയാണ്

“രാഹുൽ ഗാന്ധിക്ക് കെഎസ്ആർടിസിയെ അറിയില്ല!” സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ രണ്ടുമാസം കൊണ്ട് പൂട്ടിപ്പോകും ; രാഹുൽ ഗാന്ധിയുടെ ‘സൗജന്യ യാത്ര’ വാഗ്ദാനത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഈ വാഗ്ദാനം നടപ്പിലാക്കിയാൽ വെറും രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. നിലവിൽ ദൈനംദിന നഷ്ടം കുറയ്ക്കാനും ചെലവിനേക്കാൾ കൂടുതൽ

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: സി.പി.എമ്മിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

mammootty wayanad township visit

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെ ഇടതുപക്ഷ സൈബർ സംഘങ്ങൾ നടത്തുന്ന ആക്രമണത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ മമ്മൂട്ടിട്ടിക്ക് എതിരെയുള്ള ആക്രമണത്തെ അപലപിച്ചത്.  രാഹുൽ മാ ങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : “ഇന്നലെ മുതൽ മമ്മുക്കക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്.   തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ്  ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി  ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അടുത്ത മെയ് 27ന്  അവസാനിക്കാനിരിക്കുന്ന അനുമതിയാണ്ദീർഘിപ്പിച്ചിട്ടുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശിപാർശ പ്രകാരമാണ് സംസ്ഥാന വനം- വന്യജീവി വകുപ്പ് ഉത്തര വിറക്കിയിട്ടുള്ളത്. ഇത് പ്രകാരം കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വ്യക്തികൾക്ക് നൽകുന്ന അനുമതി ഉത്തരവ് മൂന്നു മാസത്തിലൊരിക്കൽ സർക്കാർതലത്തിൽ പുന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടി സ്വീകരിക്കണമെന്ന് ഇപ്പോഴത്തെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.  വെടിവെച്ചു

മെഗാസ്റ്റാറും റഫീഖും എല്ലാം പറഞ്ഞു തീര്‍ത്തു; മുണ്ടക്കൈ വിവാദത്തിന് ശുഭപര്യവസാനം: ഇടപെട്ട് മുഖ്യമന്ത്രി; സൈബര്‍ പോരിന് അന്ത്യം; ആയങ്കിമാര്‍ സിപിഎമ്മുകാരല്ല!

Mundakkai-Chooralmala

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് നാടകീയമായ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതോടെയാണ് ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ‘മമ്മൂട്ടി-റഫീഖ്’ തര്‍ക്കം മഞ്ഞുപോലെ ഉരുകിയത്. മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അനുരഞ്ജനത്തിന് വഴങ്ങിയതോടെ സൈബര്‍ ലോകത്തെ സഖാക്കളും ആയുധം താഴെ വെച്ചു. ഇനി മമ്മൂട്ടിക്കെതിരെ ഒരു വാക്കുപോലും ഉരിയാടരുതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ കര്‍ശന നിര്‍ദ്ദേശം. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ പൊതുപ്രവര്‍ത്തകനായ കെ. റഫീഖിനോട് മമ്മൂട്ടി കയര്‍ത്തു സംസാരിച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ കൂട്ടത്തോല്‍വി: സിപിഎമ്മില്‍ അന്വേഷണം വരുന്നു; പാര്‍ട്ടി പ്രവര്‍ത്തകരും ‘ചതിച്ചു’; വോട്ടുചോര്‍ച്ച പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം സിപിഎം അതീവ ഗൗരവത്തോടെ എടുക്കുന്നു. എകെജി സെന്റര്‍ നേരിട്ട് ഇടപെട്ടിട്ടും ഭരണപക്ഷ സംഘടനകള്‍ നിലംപൊത്തിയത് വലിയ സംഘടനാ ചതിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സ്വന്തം സംഘടനയിലെ പ്രവര്‍ത്തകര്‍ പോലും പ്രതിപക്ഷ പാനലിന് ക്രോസ് വോട്ട് ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ വോട്ടുചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി തലത്തിലുള്ള പ്രത്യേക അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള പരിശോധനയും നടക്കും. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സജിത്ത് സി.സിയാണ്

ഒരു രൂപയ്ക്ക് 100 ഷൂ, പിന്നാലെ 100 വാച്ചും! കോഴിക്കോട്ട് ‘ഓഫര്‍’ കേട്ട് പാതിരാത്രിയേ പാഞ്ഞെത്തി ‘ജെന്‍സികള്‍’; ഒടുവില്‍ ലാത്തിച്ചാര്‍ജും അറസ്റ്റും; അര്‍ക്കും ഒന്നും കിട്ടിയില്ല; ട്രെന്റ് ഫാക്ടറിയുടെ ഓഫര്‍ ദുരൂഹം

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ ‘ട്രെന്‍ഡ് ഫാക്ടറി’ എന്ന കടയുടെ വിചിത്രമായ പരസ്യം വിശ്വസിച്ച് പാതിരാത്രി മുതല്‍ നഗരത്തില്‍ തടിച്ചുകൂടിയത് നൂറുകണക്കിന് യുവാക്കള്‍. ഒരു രൂപയ്ക്ക് നൂറ് ഷൂവും, അത് കഴിഞ്ഞാല്‍ നൂറ് വാച്ചും നല്‍കുമെന്ന സോഷ്യല്‍ മീഡിയ വാഗ്ദാനം കേട്ടാണ് കോഴിക്കോട്ടെ ‘ജെന്‍സി’ കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ കടയ്ക്ക് മുന്നില്‍ തമ്പടിച്ചത്. എന്നാല്‍ തിരക്ക് നിയന്ത്രണാതീതമായതോടെ സംഘര്‍ഷാവസ്ഥയാവുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. അശാസ്ത്രീയമായ പരസ്യം വഴി ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന് കടയുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള പോലീസ് ഇനി ‘ഹൈടെക്’; റിപ്പോർട്ടുകൾ തയ്യാറാക്കാൻ എ.ഐ സംവിധാനം

തിരുവനന്തപുരം: ആധുനികവൽക്കരണത്തിൽ കേരള പോലീസ് ഒരു പടികൂടി മുന്നോട്ട്. കേരള പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ഡിജിറ്റൽ ഓഫീസ്  സംവിധാനമായ ഇന്റഗ്രേറ്റഡ് കോർ പോലീസിംഗ് സിസ്റ്റം(ഐ കോപ്സ് )ത്തിൽ എ ഐ സംവിധാനം സംയോജിപ്പിച്ചാണ് പുതിയ കാൽവെയ്പ്പ്. ഇതിലൂടെ ഇനി റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർക്ക് സംസാരിച്ചു തയ്യാറാക്കാം. റിപ്പോർട്ടുകളും ഔദ്യോഗിക രേഖകളും തയ്യാറാക്കാൻ കമ്പ്യൂട്ടറിൽ നീണ്ട സമയം ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. തത്സമയം സംസാരിച്ചുകൊണ്ട് തന്നെ  ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഇനിമുതൽ സാധിക്കും. കേന്ദ്ര സർക്കാരിന്റെ ഭാഷാ എ.ഐ. പ്ലാറ്റ്‌ഫോമായ ‘ഭാഷിണി’ യാണ്