കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി  ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അടുത്ത മെയ് 27ന്  അവസാനിക്കാനിരിക്കുന്ന അനുമതിയാണ്ദീർഘിപ്പിച്ചിട്ടുള്ളത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശിപാർശ പ്രകാരമാണ് സംസ്ഥാന വനം- വന്യജീവി വകുപ്പ് ഉത്തര വിറക്കിയിട്ടുള്ളത്. ഇത് പ്രകാരം കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വ്യക്തികൾക്ക് നൽകുന്ന അനുമതി ഉത്തരവ് മൂന്നു മാസത്തിലൊരിക്കൽ സർക്കാർതലത്തിൽ പുന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടപടി സ്വീകരിക്കണമെന്ന് ഇപ്പോഴത്തെ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.
 വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ സംബന്ധിച്ചുള്ള വിശദവിവരം ഓരോ മാസവസാനവും  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റവും അടുത്തുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ അറിയിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.