ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി ഹാജരായി; അറസ്റ്റ് ബുധനാഴ്ചയുണ്ടായേക്കും

തിരുവനന്തപുരം: ബലാത്സംഘ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനായി പോലീസ് മുൻപാകെ ഹാജരായി. ആദ്യ ബലാൽസംഗം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഇന്ന് ഹാജരായത്.

ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണമെന്ന് ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിഷ്കർഷിച്ചിരുന്നു. രാവിലെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം എന്നായിരുന്നു ഉത്തരവ്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരായ രാഹുലിനെ പേരൂർക്കടയിലെ പോലീസ് ക്ലബായ അഗസ്ത്യയിലാണ് ചോദ്യം ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവുപ്രകാരം ആവശ്യമെങ്കിൽ ഇന്ന് വൈകിട്ട് 4 മണി വരെ പോലീസിന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാം.

ഇനി രണ്ടു ദിവസം കൂടി രാവിലെ 10 മുതൽ നാലു വരെ പോലീസിന് ഹൈക്കോടതി ഉത്തരവ് പ്രകാരം രാഹുലിനെ ചോദ്യം ചെയ്യാൻ കഴിയും.ഈ കാലയളവ് കസ്റ്റഡിയായി കണക്കാക്കും. അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നുന്നുവെങ്കിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമില്ല. എന്നാൽ ജാമ്യം അനുവദിക്കണമെന്ന് മാത്രം.  ലൈംഗികശേഷി പരിശോധനയ്ക്ക് ആവശ്യമെങ്കിൽ വിധേയനാകണമെന്നും ജാമ്യം ഉത്തരവിൽ ഹൈക്കോടതി നിഷ്കർഷിച്ചിട്ടുണ്ട്.

രാഹുലിന്റെ അറസ്റ്റ് പോലീസ് ബുധനാഴ്ച്ച രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. അന്ന് തന്നെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. തുടർന്ന് ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിക്കും. സംസ്ഥാനം വിട്ടുപോകാൻ പാടില്ല,പാസ്പോർട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റു പ്രധാന ജാമ്യവ്യവസ്ഥകൾ. തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ വലിയമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.