തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാരുടെ ഒപി സമയം പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം ഒപി സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി വർദ്ധിപ്പിച്ചു. നേരത്തെ ഇത് ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു.
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈയ്ക്ക് ഗുരുതര പരിക്ക്
ആശുപത്രി സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്രണ്ടുമാരുടെ സമയം രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയായും, ഡെപ്യൂട്ടി സൂപ്രണ്ടുമാരുടേത് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയായും നിശ്ചയിച്ചു.
അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ജോലിഭാരം അമിതമായി വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം സമയം നീട്ടുന്നത് ശാസ്ത്രീയമല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകി.


കെസി വേണുഗോപാല്‍ മുഖ്യന്ത്രിയാകും… രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി…. വിഡി സതീശന് ധനാകാര്യമന്ത്രി; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; പാര്‍ട്ടിയും ഭരണവും കെസി നിയന്ത്രിക്കും; കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ ഇങ്ങനെ; അല്ലെങ്കില്‍ മുഖ്യനെ ലീഗ് തീരുമാനിക്കും





