തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് പരസ്യങ്ങൾ നൽകി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് “നിങ്ങളുടെ ഫോണിൽ ഫോൺ പെയ് ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 2000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകിയാണ് ഈ തട്ടിപ്പെന്ന് പോലീസ് പറയുന്നു.
മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോൺ പെയ് ആപ്പ് സ്വയം തുറക്കുന്നതായും അവിടെ ₹1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു. യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല. മറിച്ച് ₹1499 പണം നൽകാനുള്ള റിക്വസ്റ്റ് പേയ്‌മെന്റ് പേജാണ്.
ഇത് മനസ്സിലാക്കാതെ പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗ്ഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളാണ്.
യു പി ഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിൻ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാaന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുട്ടയ്ക്കാട് എല്‍.പി സ്കൂളിലെ പുതിയ കെട്ടിടത്തിന് വെങ്ങാനൂര്പഞ്ചായത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു വേണം; ആ നീതി നിഷേധം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ എ എ റഷീദ് തിരിച്ചറിഞ്ഞു; ആ സ്കൂളിന് ആശ്വാസമായി കമ്മീഷന് സിറ്റിംഗ്എല്.എം.എസ്





