കരൂർ ദുരന്തം: സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം തേടി നടൻ വിജയ്

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയോട് കൂടുതൽ സമയം തേടി നടൻ വിജയ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ 15 ദിവസത്തെ സാവകാശം വേണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിബിഐ വിജയ്ക്ക് സമൻസ് അയച്ചത്.

നിലവിൽ തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിജയ്. ഈ സാഹചര്യത്തിലാണ് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് താരം അറിയിച്ചത്. വിജയിന്റെ അപേക്ഷ സിബിഐ അംഗീകരിക്കുമോ അതോ പുതിയ തീയതി നൽകി ഉടൻ ഹാജരാകാൻ ആവശ്യപ്പെടുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്ലേക്ക് അന്വേഷണം നീളുന്നത് തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. കേസിൽ വിജയിന്റെ മൊഴി നിർണ്ണായകമാകുമെന്നാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.